ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വൻ ഭീഷണിയുയർത്തിക്കൊണ്ട് മെറ്റ തങ്ങളുടെ പുതിയ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) ചിത്ര നിർമ്മാണ ടൂളായ ‘മ്യൂസ് ഇമേജ്’ (Muse Image) അവതരിപ്പിച്ചു. മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്‌സ് വികസിപ്പിച്ച ഈ ഇൻ-ഹൗസ് ടൂള്‍ നിലവില്‍ മെറ്റാ AI ആപ്പ്, ഇൻസ്റ്റഗ്രാം സ്റ്റോറീസ്, വാട്സാപ്പ് ചാറ്റുകള്‍ എന്നിവയില്‍ ലഭ്യമാക്കിയിട്ടുണ്ട്. താമസിയാതെ ഇത് ഫേസ്ബുക്കിലും മെസഞ്ചറിലും എത്തും.

ലളിതമായ ടെക്സ്റ്റ് നിർദ്ദേശങ്ങളിലൂടെ മികച്ച ചിത്രങ്ങള്‍ നിർമ്മിക്കാൻ സാധിക്കുന്ന ടൂളാണിത്. ഒന്നിലധികം ചിത്രങ്ങള്‍ കൂട്ടിച്ചേർക്കാനും, ചിത്രത്തിലെ ചില ഭാഗങ്ങള്‍ മാത്രം എഡിറ്റ് ചെയ്യാനും, ക്യൂആർ കോഡുകള്‍ വരെ കൃത്യതയോടെ നിർമ്മിക്കാനും മ്യൂസ് ഇമേജിന് സാധിക്കും. ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം, ഇൻസ്റ്റഗ്രാമില്‍ പബ്ലിക് അക്കൗണ്ടുള്ള ഏതൊരു വ്യക്തിയുടെയും ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ മറ്റൊരാള്‍ക്ക് AI ചിത്രങ്ങള്‍ നിർമ്മിക്കാൻ ഉപയോഗിക്കാം എന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെറ്റാ AI പ്രോംപ്റ്റില്‍ ഏതെങ്കിലും ഒരു പബ്ലിക് ഇൻസ്റ്റഗ്രാം അക്കൗണ്ട് ടാഗ് ചെയ്താല്‍, സിസ്റ്റം ആ പ്രൊഫൈലില്‍ നിന്നുള്ള ചിത്രങ്ങള്‍ സ്വയം ശേഖരിക്കുകയും ആ വ്യക്തിയുടെ മുഖവും രൂപവും ഉപയോഗിച്ച്‌ പുതിയ AI ചിത്രങ്ങള്‍ നിർമ്മിക്കുകയും ചെയ്യും. ഇതിനായി ചിത്രത്തിന്റെ ഉടമസ്ഥന്റെ അനുവാദം വാങ്ങുകയോ അവർക്ക് യാതൊരുവിധ നോട്ടിഫിക്കേഷനും നല്‍കുകയോ ഇല്ല. പബ്ലിക് അക്കൗണ്ടുകളില്‍ ഈ സെറ്റിംഗ്സ് മെറ്റാ ‘ബൈ ഡിഫോള്‍ട്ട്’ ആയി ഓണ്‍ ആക്കി വെച്ചിരിക്കുകയാണ്. അതായത്, നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നിങ്ങളുടെ ചിത്രങ്ങള്‍ മറ്റാരെങ്കിലും AI വഴി ദുരുപയോഗം ചെയ്താല്‍ പോലും നിങ്ങള്‍ക്കത് കണ്ടെത്താൻ കഴിയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക