സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരാള്‍. അഹാന മാത്രമല്ല, നടിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്.സിനിമകള്‍ കുറവാണെങ്കിലും വ്ളോഗർ, കണ്ടന്റ് ക്രിയേറ്റർ, ഇൻഫ്ളുവൻസർ എന്നീ രീതികളിലെല്ലാം സജീവമാണ് അഹാന. നടിയുടെ പ്രധാന വരുമാന സ്രോതസ്സും സോഷ്യല്‍ മീഡിയ തന്നെയാണ്.

2023-2024 സാമ്ബത്തിക വർഷത്തില്‍ അഹാനയുടെ മാത്രം വരുമാനം 63,41,150 രൂപയായിരുന്നു എന്നാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി കൃഷ്ണകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്. എന്തായാലും, ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിലെ എക്സ്‌ക്ലൂസീവ് കണ്ടന്റുകള്‍ക്ക് സബ്സ്‌ക്രിപ്ഷൻ ഏർപ്പെടുത്തിയിരിക്കുകയാണ് അഹാന. ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന് 260രൂപയാണ് ഈടാക്കുന്നത്. ഇതുവരെ 190 പേരാണ് അഹാനയുടെ പേജ് സബ്‌സ്‌ക്രൈബ് ചെയ്‌തിരിക്കുന്നത്.31 ലക്ഷം ഫോളോവേഴ്സ് ആണ് അഹാനയ്ക്ക് ഇൻസ്റ്റഗ്രാമില്‍ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സബ്സ്‌ക്രിപ്ഷൻ മോഡിലേക്ക് വരുന്നതോടെ നടിയുടെ എക്സ്‌ക്ലൂസീവ് കണ്ടന്റുകള്‍ സബ്‌സ്‌ക്രിപ്‌ഷൻ എടുത്തവർക്ക് മാത്രമാവും കാണാനാവുക. അഹാന മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ സജീവമായ പല ഇൻഫ്ളുവൻസേഴ്സും ഇൻസ്റ്റഗ്രാമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ മോഡിലേക്ക് മാറിയിട്ടുണ്ട്.അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം ചേർന്ന് അടുത്തിടെ ഒരു ഓണ്‍ലൈൻ ക്ലോത്തിംഗ് ബ്രാൻഡും അഹാന ആരംഭിച്ചിരുന്നു.അടുത്തിടെ തന്റെ 30-ാം ജന്മദിനത്തിന് ജർമ്മൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ്‌യുവി എക്സ് 5 അഹാന സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക