രാത്രി ഒരു മണിക്ക് ട്രെയിനില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായവുമായി അപരിചിതനായ യുവാവ്. ഏറെ ഹൃദയസ്പർശിയായ സംഭവം സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തത് ട്രെയിനില്‍ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ്. ദൃക്‌സാക്ഷിയായ മഞ്ജീത് ധില്ലണ്‍ പങ്കുവെച്ച വൈറലായ ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത് പ്രകാരം സ്ത്രീ പ്രസവവേദന കൊണ്ട് ബുദ്ധിമുട്ടുകയാണ് എന്ന് മനസിലായ അപരിചിതനായ യുവാവ് ഉടൻ തന്നെ എമർജൻസി ചെയിൻ വലിച്ച്‌ ട്രെയിൻ നിർത്തുകയായിരുന്നു.

‘ഈ മനുഷ്യൻ ശരിക്കും ധീരനാണ് -അദ്ദേഹത്തെ കുറിച്ച്‌ വിവരിക്കാൻ എനിക്ക് വാക്കുകളില്ല. പുലർച്ചെ 1 മണിക്കായിരുന്നു സംഭവം, രാം മന്ദിർ സ്റ്റേഷനിലായിരുന്നു അപ്പോള്‍ ട്രെയിൻ, യുവാവ് ട്രെയിനിന്റെ എമർജൻസി ചെയിൻ വലിച്ച്‌ വണ്ടി നിർത്താൻ ശ്രമിച്ചു. ഇത് പറയുമ്ബോള്‍ എനിക്ക് ഇപ്പോഴും ഒരു വിറയലാണ് – ആ സ്ത്രീയുടെ കുഞ്ഞ് പകുതി പുറത്തായിരുന്നു, പകുതി അകത്തും പകുതി പുറത്തും. ആ നിമിഷം, ദൈവം ഈ സഹോദരനെ എന്തോ ഒരു കാരണം കൊണ്ട് അവിടേക്ക് അയച്ചതായി എനിക്ക് തോന്നി’ എന്നാണ് യുവാവ് കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത്. എനിക്ക് പേടി ഉണ്ടായിരുന്നു. വീഡിയോ കാളിലൂടെ മാഡം എന്നെ സഹായിച്ചു’ എന്ന് യുവതിക്ക് സഹായവുമായി എത്തിയ യുവാവ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. പോസ്റ്റ്‌ പ്രകാരം ബുദ്ധിമുട്ട് ഒന്നും കൂടാതെയുള്ള പ്രസവത്തിനു യുവാവ് യുവതിയെ സഹായിച്ചു. മറ്റു യാത്രക്കാരും സഹായവുമായി കൂടെ കൂടി. ഒരുപാട് ഡോക്ടമാരെ വിളിച്ചു. ഒടുവില്‍ ഒരു ലേഡി ഡോക്ടർ യുവാവിന് ഫോണില്‍ നിർദേശങ്ങള്‍ നല്‍കി സഹായിച്ചു. യുവാവ് അവർ പറഞ്ഞത് പോലെ ചെയ്തു എന്നും യുവതി ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി എന്നും പോസ്റ്റില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക