തിരഞ്ഞെടുപ്പിൽ ഉപദേശം നൽകുന്നതിന് രാഷ്ട്രീയപാർട്ടികളിൽ നിന്നിടാക്കുന്നത് 100 കോടി രൂപ ഫീസ്; രാജ്യത്ത് 10 സംസ്ഥാന സർക്കാരുകൾ...

തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാർട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന് 100 കോടി രൂപയാണ് താൻ ഫീസായി ഈടാക്കുന്നതെന്ന് മുൻ തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞനും ജൻ സ്വരാജ് പാർട്ടിയുടെ കണ്‍വീനറുമായ പ്രശാന്ത് കിഷോർ. ബിഹാറിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബെലഗഞ്ചിലെ പൊതുപരിപാടിയില്‍വെച്ച്‌...

ചെരുപ്പ് ഉപേക്ഷിച്ചതിനു പിന്നാലെ സ്വയം ചാട്ടവാറടിച്ച്‌ അണ്ണാമലൈ; ഡിഎംകെ സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മക്കുള്ള പ്രായശ്ചിത്തമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ: വീഡിയോ...

പച്ച മുണ്ട് ധരിച്ച്‌, ഷര്‍ട്ടില്ലാത്ത അണ്ണാമലൈ മാധ്യമപ്രവര്‍ത്തകരുടെയും ഭാരതീയ ജനതാ പാര്‍ട്ടി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ നീളമുള്ള, വെള്ള ചാട്ടകൊണ്ട് സ്വയം ചാട്ടയടിക്കുകയായിരുന്നു. നിങ്ങള്‍ക്ക് നാണമില്ലേ സ്റ്റാലിന്‍, കുറ്റാരോപിതനായ ജ്ഞാനശേഖരനെ തൂക്കിക്കൊല്ലുക, തുടങ്ങിയ മുദ്രാവാക്യങ്ങള്‍...

തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം പരാജയം ആര്യ രാജേന്ദ്രന്റെ രാഷ്ട്രീയത്തിനുള്ള മറുപടി; രൂക്ഷ വിമർശക ഉയർത്തി സസ്പെൻഷനിൽ ആയ കെഎസ്ആർടിസി...

തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎമ്മിന് ഉണ്ടായ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാണെന്ന് കെ എസ് ആർ ടി സി ഡ്രൈവർ യദു. ഇദ്ദേഹം ഓടിച്ചിരുന്ന ബസ് ആര്യ രാജേന്ദ്രനും ഭർത്താവും ചേർന്ന് തടയുകയും...

മുഖ്യമന്ത്രിക്ക് പിന്നാലെ ദേശീയ സെക്രട്ടറി എം എ ബേബിയും വിളിച്ചു; വഴങ്ങാതെ സിപിഐ; മന്ത്രിസഭായോഗം...

കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയുമായി ബന്ധപ്പെട്ട നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടില്‍ ഉറച്ച്‌ സിപിഐ. അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് പിന്നാലെ എം...

വിനോദ നികുതി അടയ്ക്കാൻ കൂട്ടാക്കാതെ തിരുവനന്തപുരം ലുലു മാൾ; യൂസഫ് അലിക്ക് വേണ്ടി കണ്ണടച്ച് മേയർ...

യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുമാളില്‍ പ്രവര്‍ത്തിക്കുന്ന ഫണ്‍ട്യൂറ എന്ന ഗെയിമിംഗ് സോണ്‍ വിനോദ നികുതി അടയ്ക്കുന്നില്ല. 2023-24 സാമ്ബത്തിക വര്‍ഷത്തെ പരിശോധനയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇതുമൂലം തിരുവനന്തപുരം കോര്‍പ്പറേഷന് കോടികളുടെ...

ഇസ്രായേല്‍, കശ്മീർ, മുനമ്ബം വിഷയങ്ങളിൽ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാടുകൾ മികച്ചത്; സുരക്ഷിതത്വബോധം ഉണ്ടായാൽ കേരളത്തിലെ...

സുരക്ഷിതത്വ ബോധമുണ്ടായാല്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം ബി ജെ പിയോടൊപ്പം നില്‍ക്കുമെന്ന് പുല്‍പ്പള്ളി തിരുഹൃദയ ദേവാലയം വികാരി ഫാ.ജോർജ് മയിലാടൂർ. ദേവാലയ സന്ദർശനത്തിന് എത്തിയ വയനാട് ലോക്സഭ മണ്ഡത്തിലെ എന്‍ ഡി എ സ്ഥാനാർത്ഥി...

2029 ലെ പൊതുതെരഞ്ഞെടുപ്പിലും മുന്നോടിയായി മണ്ഡല പുനർനിർണയം നടത്താൻ കേന്ദ്രസർക്കാർ; രാഷ്ട്രീയ സമവായം ലക്ഷ്യമിട്ട് ചർച്ചകൾ ആരംഭിച്ചു;...

രാജ്യത്ത് ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ പാർലമെന്റ് മണ്ഡല പുനർനിർണയ പ്രക്രിയയ്ക്ക് വേഗത കൂട്ടി കേന്ദ്ര സർക്കാർ.2029ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി മണ്ഡല പുനർനിർണയം പൂർത്തിയാക്കുന്നതിനായി പുതിയ ബില്‍ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായി ഔദ്യോഗിക...

മെഗാ തിരുവാതിരക്കും വാഴ്ത്തുപാട്ടിനും പിന്നാലെ പുതിയ ഐറ്റം; പിണറായിയെ പുകഴ്ത്താൻ 15 ലക്ഷം രൂപ ചിലവിൽ ഡോക്യുമെന്ററി ഒരുക്കുന്നു;...

മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു. സ്തുതിഗീതം ഒരുക്കിയതിന് പിന്നാലെയാണ് ഡോക്യുമെന്ററി വരുന്നത്. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് പിണറായി ദി ലജൻഡ് എന്ന പേരില്‍ ഡോക്യുമെൻററി നിർമ്മിക്കുന്നത്. ലക്ഷങ്ങള്‍ ചെലവിട്ടാണ്...

ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനം; 2026 എല്ലാ സീറ്റിലും മത്സരിക്കുമെന്നും പ്രഖ്യാപനം; ജനലക്ഷങ്ങളെ സാക്ഷിയാക്കി ...

തമിഴക വെട്രി കഴകത്തിന്റെ (TVK) നയപ്രഖ്യാപനം നടത്തി നടൻ വിജയ്. പാര്‍ട്ടി രൂപീകരിച്ച്‌ എട്ടു മാസത്തിനു ശേഷം ഇന്ന് സംഘടിപ്പിച്ച ആദ്യ സംസ്ഥാന സമ്മേളനത്തിലാണ്‌ നയപ്രഖ്യാപനം നടത്തിയത്. മതനിരപേക്ഷ, സാമൂഹിക നീതി, സമത്വം എന്നീ...

സന്ദീപ് വാര്യരെ സഖാവ് ആക്കാൻ നോക്കി, ആര്യ രാജേന്ദ്രനെ മേയർ ആക്കിയത് മണ്ടത്തരം, റഹീമിന്റെ പ്രകടനം പരിതാപകരം:...

സി.പി.എം നേതൃത്വത്തിനെതിരെ കൊല്ലം ജില്ല സമ്മേളന പ്രതിനിധികള്‍ ഉയർത്തിയ വിമർശനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.സന്ദീപ് വാര്യരെ നല്ല സഖാവാക്കാൻ നോക്കിയെന്നും സന്ദീപ് കോണ്‍ഗ്രസില്‍ ചേർന്നപ്പോള്‍ വർഗീയ പരസ്യം നല്‍കിയത് എന്തിനാണെന്നും പ്രതിനിധികളില്‍ നിന്ന്...

സന്ദീപ് വാര്യരെ ബിജെപി പുറത്താക്കുമോ? അടിയന്തരയോഗം ചേരുന്നു എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം

ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യമായി തുറന്നടിച്ച സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന സൂചന നല്‍കി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്നും അപമാനം നേരിട്ടുവെന്നുമുള്ള സന്ദീപ്...

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഓ ജെ ജെനിഷും, ഏക വർക്കിംഗ് പ്രസിഡണ്ടായി ബിനു ചുള്ളിയിലും നിയമിതരായി; താക്കോൽ...

ഒ ജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്നു ഒ.ജെ. ജനീഷ്. സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി ഒ.ജെ. ജനീഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിക്കാൻ ധാരണയാവുകയായിരുന്നു എന്നാണ്...

“മമ്മൂട്ടിക്ക് പോലും ഇത്ര ജാഡയില്ല, കാണുമ്പോൾ ചാണകം വാരി എറിയാൻ തോന്നും”: പ്രതിപക്ഷ നേതാവ് വി ഡി...

ട്വന്റി 20യില്‍ ചേർന്ന് ബിജെപി സഖ്യത്തിന്റെ ഭാഗമാകുന്നതിന്റെ തൊട്ട് മുൻപ് വരെ കോണ്‍ഗ്രസിന് വേണ്ടി വാദിക്കുകയും കോണ്‍ഗ്രസ് നേതാക്കളെ പുകഴ്ത്തുകയും ചെയ്തിരുന്ന വ്യക്തിയാണ് ബിഗ് ബോസ് താരമായ അഖില്‍ മാരാർ.കൊട്ടാരക്കരയില്‍ അഖില്‍ മാരാർ...

ഇടതുപക്ഷം 2026ലും കേരളത്തിൽ അധികാരത്തിലെത്തും; മുഖ്യമന്ത്രിയാകുക മരു..രുമ..മ: പരിഹാസവുമായി സാഹിത്യകാരൻ എം മുകുന്ദൻ

2026ലും കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍വരുമെന്ന് പരിഹസിച്ച് സാഹിത്യകാരൻ എം മുകുന്ദന്‍. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകുന്ദന്റെ പരാമർശം. 2026ല്‍ ഇടതുപക്ഷം ജയിക്കുമോയെന്ന ചോദ്യത്തിന് നോസ്ട്രഡാമസ് അതേയെന്ന് മറുപടി പറഞ്ഞെന്നും മുഖ്യമന്ത്രി ആരെന്ന...

മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം നാളെ നാഗ്പുരിൽ

മുംബൈ:മഹാരാഷ്ട്ര നിയമസഭയുടെശീതകാല സമ്മേളനം ഡിസംബർ 16ന് നാഗ്‌പുരിൽ ആരംഭിക്കും. ഇതിന് മുൻപായി മന്ത്രിസഭാ വികസനം നാളെ നാഗ്പുരിലെ നിയമസഭാ മന്ദിരത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.മന്ത്രിസഭയിൽ പരമാവധി 43...

ഫൈവ് സ്റ്റാർ ഹോട്ടലിന് അനുസ്മരിപ്പിക്കുന്ന രീതിയിൽ 9 നിലയുള്ള ആഡംബര കെട്ടിടം; ഉദ്ഘാടനം...

സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം പത്താമുദയത്തിന്. ഏപ്രില്‍ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു. ജ്യോതിഷ പ്രകാരവും ഏറ്റവും...

സ്വന്തം കൃത്രിമക്കാലുകൾ സഭയുടെ മേശപ്പുറത്ത് വെച്ച് സദാനന്ദൻ മാസ്റ്റർ; ക്രമപ്രശ്നം ഉന്നയിച്ച് ജോൺ ബ്രിട്ടാസ്: രാജ്യസഭയിൽ നടന്നത് മലയാളി...

അക്രമ രാഷ്ട്രീയത്തില്‍ ഇരുകാലുകളും നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഭവം വിശദീകരിക്കാൻ രാജ്യസഭയിലെ ഡെസ്കില്‍ തന്റെ കൃത്രിമക്കാലുകള്‍ പ്രദർശിപ്പിച്ച്‌ സി.സദാനന്ദൻ. സി.പി.എം അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് രാജ്യസഭ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം പിന്നീടത് മാറ്റി. സി.പി.എമ്മിന്റെ...

“പ്രസവ വാർഡ് എന്നുപറഞ്ഞിട്ട് പുരുഷന്മാരെ കേറ്റി ഇരുത്തുന്നതുപോലെ”: സിനിമാ മേഖലയിലെ പീഡനം അന്വേഷിക്കുന്ന ഉദ്യോഗ സംഘത്തിനെതിരെ തിരുവഞ്ചൂർ...

സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. അന്വേഷണ സംഘത്തില്‍ മുഴുവൻ വനിതാ ഉദ്യോഗസ്ഥർ വേണം. നിലവില്‍ ആർക്കും അന്വേഷിക്കാം എന്ന മട്ടില്‍ ആണ് കാര്യങ്ങള്‍. സ്ത്രീകള്‍ ആണ്...

തമിഴ്നാട് നിയമസഭയിലെ സമ്പന്നനായ എംഎൽഎ മുഖ്യമന്ത്രി വിജയ് അല്ല; താരം രണ്ടാം സ്ഥാനത്ത് മാത്രം: ഒന്നാം...

തമിഴ്‌നാട് നിയമസഭയിലെ സമ്പന്നരില്‍ വിജയ് രണ്ടാമന്‍. 648 കോടിയുടെ ആസ്തിയാണ് വിജയിക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിജയ് 184 കോടിയുടെ വരുമാനമുണ്ടായെന്നാണ് ആദായനികുതി റിട്ടേണുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.സ്ഥിരമായ ആസ്തിയായി 426.20 കോടിയുംഅല്ലാത്തതായി 226.65 കോടിയുടെ...

അടുത്തത് കടകംപള്ളി: അറസ്റ്റിലായ പത്മകുമാറിന്റെ മൊഴിയിൽ മുൻ ദേവസ്വം മന്ത്രിക്കെതിരെ വെളിപ്പെടുത്തൽ; സ്വർണ്ണക്കൊള്ള കേസിൽ...

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും സിപിഎമ്മിനെയും ആശങ്കയിലാക്കി. സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ പോറ്റി അപേക്ഷ...