2026ലും കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍വരുമെന്ന് പരിഹസിച്ച് സാഹിത്യകാരൻ എം മുകുന്ദന്‍. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകുന്ദന്റെ പരാമർശം. 2026ല്‍ ഇടതുപക്ഷം ജയിക്കുമോയെന്ന ചോദ്യത്തിന് നോസ്ട്രഡാമസ് അതേയെന്ന് മറുപടി പറഞ്ഞെന്നും മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് അപൂർണമായ മറുപടി ലഭിച്ചുവെന്നുമാണ് മുകുന്ദന്‍ പറയുന്നത്.

കേരളത്തില്‍ 2026ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുമോയെന്ന് നോസ്ട്രഡാമസിനോട് താന്‍ ചോദിച്ചതായാണ് മുകുന്ദന്‍ പറയുന്നത്. നൂറ് സീറ്റുനേടി യുഡിഎഫ് വമ്ബിച്ച ജയം നേടുമെന്ന മറുപടിയാണ് താന്‍ പ്രതീക്ഷിച്ചത്. എന്നാല്‍, ഇടതുപക്ഷം ജയിക്കുമെന്ന മറുപടി നോസ്ട്രഡാമസ് നല്‍കിയെന്ന് മുകുന്ദന്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ആരായിരിക്കും ഇടതുസര്‍ക്കാരിന്റെ മുഖ്യമന്ത്രിയെന്ന് താന്‍ ചോദിച്ചു. മു എന്നായിരുന്നു മറുപടി. ആതാരെന്ന് ചോദിച്ചപ്പോള്‍ മ… മ… എന്ന് വീണ്ടും മറുപടി. തെളിച്ചുപറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉത്തരമിങ്ങനെ: രു… രു… മ… മ… മു… താന്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും തൊണ്ടയില്‍നിന്ന് ശബ്ദം പുറത്തുവന്നില്ലെന്നും അദ്ദേഹം നിശബ്ദനായെന്നും മുകുന്ദന്‍ പറയുന്നു.

സിപിഎമ്മിന്റെ മുസ്ലിം പ്രീണനവും, പിണറായി വിജയൻ മകളുടെ ഭർത്താവായ മുഹമ്മദ് റിയാസിനെ തനിക്ക് ശേഷം മുഖ്യമന്ത്രി പദത്തിൽ എത്തിക്കാൻ നടത്തുന്ന നീക്കങ്ങളെയും ആണ് കേരളത്തിന്റെ പ്രിയ സാഹിത്യകാരൻ പരിഹസിച്ചത് എന്ന് വേണം വിലയിരുത്താൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ കേട്ടിട്ടില്ലാത്ത വിധം നീക്കങ്ങളാണ് പിണറായി ഇപ്പോൾ നടത്തുന്നത്. അദ്ദേഹം കഴിഞ്ഞാൽ മന്ത്രിസഭയിലെ ഏറ്റവും ശക്തനും സുപ്രധാന വകുപ്പുകൾ കൈയാളുന്നതും മകളുടെ രണ്ടാം ഭർത്താവായ മുഹമ്മദ് റിയാസ് ആണ്. മുസ്ലിം സമൂഹത്തിൽ നിന്നുള്ള സീനിയർ ആയ സ്പീക്കർ എ എം ഷംസീറിനെ ഉൾപ്പെടെ വെട്ടിയാണ് റിയാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക