സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം പത്താമുദയത്തിന്. ഏപ്രില്‍ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു. ജ്യോതിഷ പ്രകാരവും ഏറ്റവും നല്ല ദിവസമാണ് മേടം പത്ത് അഥവാ പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയില്‍ വരുന്നു. സൂര്യൻ ഏറ്റവും ബലവാനായി വരുന്ന ദിവസും കൂടിയാണിത്.

ശുഭകാര്യങ്ങള്‍ക്ക് അനുയോജ്യമായത് എന്നാണ് ഈ ദിനവുമായി ബന്ധപ്പെട്ട് വിശ്വാസം. മുഹൂർത്തം ലഭിക്കാതെ മാറ്റി വെച്ച ഏതെങ്കിലും നല്ല കാര്യമുണ്ടെങ്കില്‍ അത് തുടങ്ങാൻ ഏറ്റവും ഉചിതമായ ദിവസം പത്താമുദയമാണെന്ന് സങ്കല്പമുണ്ട്. നിലവിലെ ആസ്ഥാനമായ പാളയത്തെ ഏകെജി സെന്ററിന് എതിർവശത്തായാണ് പുതിയ മന്ദിരം. 9 നിലയുള്ള കെട്ടിടം 32 സെന്റിലാണ് സ്ഥിതി ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാവി നിറമാണ് ആസ്ഥാനമന്ദിരത്തിന് നല്‍കിയിരിക്കുന്നത്. പാർട്ടിയുടെ നിറം ചുവപ്പല്ലേ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് കെട്ടിടത്തിന് ആരെങ്കിലും ചുവപ്പ് നിറമടിക്കുമോ, പോസിറ്റീവ് എനർജി കിട്ടില്ലെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക