അക്രമ രാഷ്ട്രീയത്തില്‍ ഇരുകാലുകളും നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഭവം വിശദീകരിക്കാൻ രാജ്യസഭയിലെ ഡെസ്കില്‍ തന്റെ കൃത്രിമക്കാലുകള്‍ പ്രദർശിപ്പിച്ച്‌ സി.സദാനന്ദൻ. സി.പി.എം അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് രാജ്യസഭ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം പിന്നീടത് മാറ്റി.

സി.പി.എമ്മിന്റെ അക്രമണം നേരിട്ട കണ്ണൂർ മട്ടന്നൂർ സ്വദേശിയും ബി.ജെ.പി നേതാവുമായ സദാനന്ദനെയാണ് രാജ്യസഭയില്‍ രാഷ്‌ട്രപതിയുടെ നയപ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് തുടക്കമിടാൻ കേന്ദ്ര സർക്കാർ നിയോഗിച്ചത്. തന്റെ കൃത്രിമക്കാലുകള്‍ അഴിച്ചെടുത്ത് മേശപ്പുറത്തു വച്ച്‌ സീറ്റിലിരുന്ന് പ്രസംഗിച്ച്‌ തുടങ്ങിയതും പ്രതിപക്ഷം എതിർത്തു.ഇരുന്ന് സംസാരിക്കേണ്ടി വന്നതിന്റെ കാരണമായി സദാനന്ദൻ 1994ല്‍ തനിക്ക് നേരിട്ട അക്രമത്തെക്കുറിച്ച്‌ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ പ്രകോപിതരായ സി.പി.എം അംഗങ്ങള്‍ ബഹളം തുടങ്ങി. ക്രമപ്രശ്നം ഉന്നയിച്ച സി.പി.എം നേതാവ് ജോണ്‍ ബ്രിട്ടാസ് സഭയ്‌ക്കുള്ളില്‍ ഒരു വസ്‌തുവും പ്രദർശിപ്പിക്കാൻ പാടില്ലെന്ന ചട്ടം സദാനന്ദൻ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ച അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ കൃത്രിമക്കാലുകള്‍ മേശപ്പുറത്തു നിന്ന് നീക്കാൻ സദാനന്ദനോട് ആവശ്യപ്പെടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക