പച്ച മുണ്ട് ധരിച്ച്‌, ഷര്‍ട്ടില്ലാത്ത അണ്ണാമലൈ മാധ്യമപ്രവര്‍ത്തകരുടെയും ഭാരതീയ ജനതാ പാര്‍ട്ടി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ നീളമുള്ള, വെള്ള ചാട്ടകൊണ്ട് സ്വയം ചാട്ടയടിക്കുകയായിരുന്നു. നിങ്ങള്‍ക്ക് നാണമില്ലേ സ്റ്റാലിന്‍, കുറ്റാരോപിതനായ ജ്ഞാനശേഖരനെ തൂക്കിക്കൊല്ലുക, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തടയാന്‍ അനുയായികള്‍ ഓടിയെത്തുന്നതിന് മുമ്ബ് അണ്ണാമലൈ ആറു തവണ സ്വയം ചാട്ടയടിച്ചു.

തമിഴ് സംസ്‌കാരം മനസ്സിലാക്കുന്ന ആര്‍ക്കും ഈ ആചാരങ്ങള്‍ അറിയാമെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ‘നമ്മെത്തന്നെ ചമ്മട്ടികൊണ്ട് അടിക്കുക, സ്വയം ശിക്ഷിക്കുക, വളരെ കഠിനമായ ആചാരങ്ങളിലൂടെ നമ്മെത്തന്നെ ഉള്‍പ്പെടുത്തുക തുടങ്ങിയവയെല്ലാം ഈ സംസ്‌കാരത്തിന്റെ ഭാഗമാണ്. സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന അനീതിക്കെതിരെയാണിത്.ഡിഎംകെയുടെ ഭരണപരമായ കെടുകാര്യസ്ഥത മൂലം സാധാരണക്കാരാണ് ഓരോ ദിവസവും ദുരിതത്തിലായതെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിഎംകെയെ ഭരണത്തില്‍നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് അണ്ണാമലൈ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തിനിടെ അണ്ണാമലൈ ചെരുപ്പ് ഊരിമാറ്റുകയും ചെയ്തു. അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു അണ്ണാമലൈയുടെ ശപഥം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക