തമിഴ്‌നാട് നിയമസഭയിലെ സമ്പന്നരില്‍ വിജയ് രണ്ടാമന്‍. 648 കോടിയുടെ ആസ്തിയാണ് വിജയിക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിജയ് 184 കോടിയുടെ വരുമാനമുണ്ടായെന്നാണ് ആദായനികുതി റിട്ടേണുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.സ്ഥിരമായ ആസ്തിയായി 426.20 കോടിയുംഅല്ലാത്തതായി 226.65 കോടിയുടെ സമ്പത്തും വിജയിക്കുണ്ട്. സമ്പത്ത് കണക്കില്‍ എഐഎഡിഎംകെ എംഎല്‍എ ലീമാര്‍സോ മാര്‍ട്ടിനാണ് ഒന്നാമത്.

ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാര്‍ട്ടിന്റെ ആസ്തി ഏകദേശം 5,863 കോടി രൂപ വരും. തമിഴ്‌നാട്ടിലെ 233 സ്ഥാനാര്‍ഥികളുടെ ആകെ ആസ്തി ഏകദേശം 11,265 കോടി രൂപ വരും. തമിഴ്‌നാട്ടിലെ എംഎല്‍എമാരുടെ ശരാശരി ആസ്തി 48.35 കോടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, 2021ല്‍ ഇത് 12,27 കോടി രൂപയായിരുന്നു. ടിവികെ എംഎല്‍എമാരുടെ ശരാശരി ആസ്തി 27.09 കോടിയും ഡിഎംകെ എംഎല്‍എമാരുതേ് 14.34 കോടിയുമാണ്. എഐഎഡിഎംകെ എംഎല്‍എമാരുടെ ശരാശരി ആസ്തി 152.89 കോടിയും കോണ്‍ഗ്രസിന്‍േറത് 17.81 കോടിയുമാണ്.

108 സീറ്റുകളുമായി വിജയ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും മറ്റുപാര്‍ട്ടികളെ കൂട്ടി കേവല ഭൂരിപക്ഷം തികച്ച്‌ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. അഞ്ചുദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് 120 എംഎല്‍എമാരുടെ പിന്തുണയോടെ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒമ്പത് മന്ത്രിമാരും വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പെരമ്പൂര്‍ സീറ്റ് നിലനിര്‍ത്തി വിജയ്, തിരുച്ചിറപ്പള്ളി ഈസ്റ്റിലെ നിയമസഭ അംഗത്വം രാജിവെക്കുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക