കാസർകോട് വൻ എംഡിഎംഎ വേട്ട. പുതുവത്സരത്തോടനുബന്ധിച്ച്‌ പൊലിസ് നടത്തിയ സ്പെഷല്‍ ഡ്രൈവിലാണ് ലഹരിമരുന്ന് ശേഖരം പിടികൂടിയത്.സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേർ അറസ്റ്റിലായി.

പട്ല സ്വദേശി അബ്ദുറൗഫ്, അടുക്കത്ത്ബയല്‍ സ്വദേശി അമീർ, ഷിറിബാഗിലു സ്വദേശി അബൂബക്കർ സിദ്ദീഖ്, അടുക്കത്ത്ബയല്‍ സ്വദേശി മുഹമ്മദ് മുഹ്താസിം എന്നിവരാണ് ആദൂർ പൊലിസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുവത്സരാഘോഷങ്ങള്‍ക്കായി ആദൂർ കൊപ്പാലത്തുള്ള ഹെവൻ ഹോംസ്റ്റേയില്‍ എത്തിയതായിരുന്നു ഇവർ. ഈ സമയം ഹോംസ്റ്റേകള്‍, റിസോർട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ ജില്ലാ പൊലിസ് നടത്തി വരുന്ന പരിശോധനയില്‍ പിടിയിലാവുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക