മാധ്യമവാര്‍ത്തകളില്‍ വികാരാധീനയായി സിപിഎം നേതാവ് പി കെ ശ്രീമതി. തനിക്കെതിരെ ചില മാധ്യമങ്ങള്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്നും എന്തിനാണ് തന്നെ ഇങ്ങനെ വേട്ടയാടുന്നതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് പി കെ ശ്രീമതി ചോദിച്ചു.തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

ചില ഓണ്‍ലൈന്‍ ചാനലുകളാണ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത്. കേട്ടാല്‍ ആരും വിശ്വസിച്ചുപോകുന്ന തരത്തില്‍ അതീവ മലിനമായ രീതിയിലാണ് വാര്‍ത്തകള്‍ നല്‍കുന്നത്. കഴിഞ്ഞ 50 വര്‍ഷമായി താന്‍ ഈ സമൂഹത്തില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ്. ഇത്തരമൊരു വാര്‍ത്ത കൊടുക്കുന്നതിന് മുന്‍പ് ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് തന്നോട് ഒരു വാക്ക് പോലും ചോദിക്കാന്‍ തയാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ സമൂഹത്തില്‍ എന്നെ അപമാനിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്. തനിക്കെതിരെ പലപ്പോഴും ഇത്തരം തെറ്റായ വാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ട്. ഈ തെളിവുകളെല്ലാം ശേഖരിച്ച്‌ അഭിഭാഷകനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക