മുഖ്യമന്ത്രി വി ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഐഎം നേതാവ് എം എം മണി. വി ഡി സതീശന്‍ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആള്‍.എല്ലാവര്‍ക്കും സൗജന്യം നല്‍കുമെന്നു പറഞ്ഞാണ് വിഡി സതീശന്‍ അധികാരത്തില്‍ എത്തിയത്. എന്നാല്‍, എല്ലാവരേയും പറ്റിച്ചെന്നും എം എം മണി പറഞ്ഞു. മൂന്നാറില്‍ നടന്ന പൊതു പരിപാടിയില്‍ ആയിരുന്നു എംഎം മണിയുടെ പരാമര്‍ശം.

വിഎസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും ഗവണ്‍മെന്റ് നടപ്പിലാക്കിയ ക്ഷേമപ്രവര്‍ത്തനം, പാര്‍പ്പിട പദ്ധതി, പെന്‍ഷന്‍ എന്നിവയെല്ലാം തകര്‍ക്കാന്‍ വി ഡി സതീശന്റെ ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ വിട്ടുവീഴ്ചയില്ലാതെ പോരാടുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന ആളാണ് വി ഡി സതീശന്‍. കണ്ടാല്‍ സുന്ദരനാണെങ്കില്‍ പോലും ഉള്ളില്‍ ചെകുത്താന്റെ സ്വഭാവമാണ് അദ്ദേഹത്തിനുള്ളത്. നന്നായി ചിരിക്കും. ചിരി കണ്ടാല്‍ വീണുപോകും. പക്ഷേ ഒന്നാന്തരം തട്ടിപ്പുകാരനാണ്. സംസ്ഥാനത്ത് വി ഡി സതീശന്‍ സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും അരുത് – അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക