ഫേസ്ബുക്കില്‍ പങ്കുവെച്ച വ്യാജ പോസ്റ്റിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ.കേരളത്തില്‍ മുഖ്യമന്ത്രിയുടെ വണ്‍ മാൻ ഷോ പ്രകടനം നടക്കുന്നുവെന്ന് സുധീരൻ പറഞ്ഞുവെന്ന പ്രചാരണത്തിലാണ് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ജനങ്ങളില്‍ തെറ്റിദ്ധാരണപരത്തി വിദ്വേഷത്തിന്റെയും പ്രകോപനത്തിന്റെയും അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള ഹീനമായ ശ്രമമാണെന്ന് വി എം സുധീരൻ പരാതിയില്‍ പറഞ്ഞു.

മുഹമ്മദ് ഖലീല്‍ എന്നയാള്‍ പങ്കുവെച്ച പോസ്റ്റിൻ്റെ ചിത്രം സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. “വകുപ്പുകളുടെ ഏകോപനമില്ല, കേരളത്തില്‍ മുഖ്യമന്ത്രിയുടെ വണ്‍ മാൻ ഷോ പ്രകടനം, കൂടുതല്‍ നീണ്ടുപോകില്ലെന്ന മുന്നറിയിപ്പുമായി വി എം സുധീരൻ” എന്ന വാചകങ്ങളോടെയാണ് വി എം സുധീരൻ്റെ ചിത്രം സഹിതമുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി എം പത്മഗിരീശനാണ് പോസ്റ്റ് ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് വി എം സുധീരൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ താന്‍ ചോദ്യം ചെയ്യുന്ന രീതിയില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണപരത്തി വിദ്വേഷത്തിന്റെയും പ്രകോപനത്തിന്റേയും അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള ഹീനശ്രമമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രകടമാകുന്നതെന്ന് സുധീരൻ പരാതിയില്‍ പറഞ്ഞു. അതീവ ഗൗരവത്തോടെ പരാതിയെക്കുറിച്ച്‌ അന്വേഷണം നടത്തി ഉത്തരവാദികളായവരെ കണ്ടുപിടിക്കാനും നിയമനടപടിക്ക് വിധേയരാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി എം സുധീരൻ പരാതിയില്‍ അഭ്യർത്ഥിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക