റിട്ട. റവന്യു ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച്‌ 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാർഡനില്‍ കുഴികുളത്ത് വീട്ടില്‍ പ്രിൻസിയാണ്‌ (46) പിടിയിലായത്. ലക്കിടി സ്വദേശി റിട്ട. റവന്യു ഉദ്യോഗസ്ഥന്റെ പരാതിയിലാണ്‌ നടപടി.

2006ല്‍ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലില്‍ ജോലി ചെയ്തിരുന്ന ഘട്ടത്തിലാണ്‌ ഇരുവരും പരിചയപ്പെട്ടത്. പലപ്പോഴായി പണവും മൊബൈല്‍ ഫോണും കൈക്കലാക്കി. പരാതിക്കാരനുമായുള്ള ബന്ധം തന്റെ വീട്ടില്‍ അറിഞ്ഞെന്നും വേറെ വീടുവാങ്ങാൻ പണം വേണമെന്നും ആവശ്യപ്പെട്ട്‌ അഞ്ചുലക്ഷം രൂപ വാങ്ങി. പരാതിക്കാരന്റെ കുടുംബത്തെയും നാട്ടുകാരെയും ബന്ധം അറിയിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി തട്ടിപ്പ്‌ തുടർന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ റിട്ട. ഉദ്യോഗസ്ഥൻ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സമാനരീതിയില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയെന്നാണ്‌ വിവരം. ഇരകളുടെ കൂട്ടത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ഉണ്ടെന്നും സൂചനയുണ്ട്. വടക്കഞ്ചേരിയില്‍ ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു യുവതി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക