ഡല്‍ഹിയിലെ ഒരു ടാറ്റൂ പാർലറില്‍ ടാറ്റൂ ചെയ്തതിന് പിന്നാലെ കാണ്‍പൂർ സ്വദേശിനിയായ 32-കാരിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. അണുവിമുക്തമാക്കാത്തതോ മറ്റൊരാള്‍ ഉപയോഗിച്ചതോ ആയ സൂചിയിലൂടെ എച്ച്‌ഐവി ബാധയുണ്ടായെന്നാണ് സംശയം.ജനനേന്ദ്രിയത്തില്‍ കടുത്ത അണുബാധയുണ്ടായതിനെ തുടർന്ന് യുവതിആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

പരിശോധനയ്‌ക്കിടെ നടത്തിയ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ്-ബി പരിശോധനകളിലാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചത്.യുവതി ഏകദേശം ഒരാഴ്ച മുൻപാണ് ചികിത്സയ്‌ക്കായി എത്തിയത്. അതിന് ഏതാനും ആഴ്ചകള്‍ക്ക് മുൻപാണ് ഡല്‍ഹിയിലെ പാർലറില്‍ ടാറ്റൂ ചെയ്തത്. എന്നാല്‍ എച്ച്‌ഐവിയുടെ യഥാർത്ഥ ഉറവിടം സ്ഥിരീകരിക്കാൻ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിക്ക് സർക്കാർ ആശുപത്രിയിലെ എആർടി കേന്ദ്രത്തിലൂടെ ചികിത്സ ആരംഭിച്ചിട്ടുണ്ട്. എച്ച്‌ഐവി പൂർണമായും ഭേദമാക്കാനാകില്ലെങ്കിലും, കൃത്യമായ മരുന്നുകളും ചികിത്സയും തുടരുന്നതിലൂടെ രോഗം നിയന്ത്രണവിധേയമാക്കി സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അണുവിമുക്തമാക്കാത്ത സൂചികള്‍ ഉപയോഗിക്കുന്നത് എച്ച്‌ഐവി മാത്രമല്ല, ഹെപ്പറ്റൈറ്റിസ്-ബി ഉള്‍പ്പെടെയുള്ള ഗുരുതര അണുബാധകള്‍ക്കും വഴിവെക്കാമെന്ന മുന്നറിയിപ്പും വിദഗ്ധർ നല്‍കി. ടാറ്റൂ ചെയ്യുന്നതിന് മുൻപ് പുതിയ സീല്‍ ചെയ്ത സൂചി ഉപയോഗിക്കുന്നുണ്ടോയെന്നും ഉപകരണങ്ങള്‍ ശരിയായി അണുവിമുക്തമാക്കിയിട്ടുണ്ടോയെന്നും ഉറപ്പാക്കണമെന്ന് ഡോക്ടർമാർ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക