തന്റെ സഹോദരനെ വീട്ടില്‍ കയറി 52 തവണ കുത്തിയാണ് കൊലപ്പെടുത്തിയതെന്ന് പാളയത്ത് കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ച ബിജുവിന്റെ സഹോദരി ബിന്ദു.വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയാണ് പിതാവിന്റെ സഹോദരന്റെ മകനായ 22 കാരൻ ദീപക്കെത്തിയത്. തന്റെ ഏട്ടൻ എടുത്ത് വളർത്തിയവനാണ് ഏട്ടനെ കൊന്നുകളഞ്ഞതെന്നും ബിന്ദു പ്രതികരിച്ചു.മുൻപ് ലഹരിക്ക് അടിമയായ ദീപക്കിനെ ഡീ- അഡിക്ഷൻ സെന്ററിലാക്കുമ്പോള്‍ ആ കൂടെ ഏട്ടനും പോയിരുന്നു. അതിന്റെ വൈരാഗ്യമാണ് അവനം. അല്ലാതെ അവൻ മാനസിക രോഗിയല്ല.
രാവിലെ മുതല്‍ ലഹരി ഉപയോഗവും രാത്രിയിലെ അലഞ്ഞുതിരിയലുമാണ് ദീപക്കിന്റെ പ്രധാന രീതിയെന്നും ബിന്ദു മാധ്യമങ്ങളോടു പറഞ്ഞു.മാത്രമല്ല കൊലപാതകത്തിനുശേഷം മനപ്പൂർവം തെളിവ് നശിപ്പിച്ചു. അവൻ ലഹരിക്കടിമയാണ്. കൊലപാതകശേഷം ബിജുവിന്റെ മൊബൈല്‍ ഫോണും വണ്ടിയുടെ താക്കോലും കൊണ്ടുപോയി. അവൻ ലഹരി സംഘത്തിലെ കണ്ണിയാണ്.
ലഹരി സംഘത്തിലെ മറ്റ് ആളുകളും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്. സ്വന്തം അമ്മയെപ്പോലും തങ്ങളുടെ കണ്‍മുന്നില്‍നിന്ന് ദീപക് മർദിച്ചിരുന്നു. ലഹരി വാങ്ങാൻ പണം നല്‍കുന്നവർ അവന് നല്ല ആളുകളാണ്. ഉപദേശിക്കുന്നവർ ശത്രുക്കളാണെന്നും ബിന്ദു പറഞ്ഞു.

















