കാണികളുടെ മനം നിറയ്ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്.മെക്‌സിക്കോയിലെ ഒരു ഷോപ്പിംഗ് മാളില്‍ കയറി തനിക്കിഷ്ടപ്പെട്ട ഒരു പാവയെ കടിച്ചെടുത്ത തെരുവുനായയുടെയും, അവനെ സഹായിക്കാന്‍ മുന്നോട്ടുവന്ന ഒരുകൂട്ടം മനുഷ്യരുടെയും ദൃശ്യങ്ങളാണ് ലോകമെമ്ബാടുമുള്ള ആളുകളുടെ മനസ്സ് കീഴടക്കിയത് മെക്‌സിക്കോയിലെ മെറിഡയിലുള്ള ‘പ്ലാസ ലാസ് അമേരിക്കാസ്’ മാളിലെ ഒരു കടയിലാണ് സംഭവം നടന്നത്.

കടയ്ക്കുള്ളില്‍ കയറിയ നായ അവിടെ ഇരുന്ന ഒരു പാവ കടിച്ചെടുക്കുകയായിരുന്നു. കടയിലെ ജീവനക്കാര്‍ പാവ തിരികെ വാങ്ങാന്‍ ശ്രമിച്ചെങ്കിലും നായ അത് വിട്ടുനല്‍കാന്‍ തയ്യാറായില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ പാവയും മുറുകെ പിടിച്ചു നില്‍ക്കുന്ന നായയുടെ ദൃശ്യങ്ങള്‍ അവിടെയുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടു. നായയുടെ ഈ നിഷ്‌കളങ്കമായ പ്രവൃത്തി കണ്ടതോടെ അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ക്ക് അവനെ വെറും കയ്യോടെ പറഞ്ഞയക്കാന്‍ മനസ്സു വന്നില്ല. പകരം, അവിടെയുണ്ടായിരുന്ന കുറച്ചുപേര്‍ ചേര്‍ന്ന് പണം നല്‍കി ആ പാവ നായയ്ക്കായി വാങ്ങി നല്‍കുകയായിരുന്നു. തനിക്ക് ലഭിച്ച സമ്മാനവുമായി വാലാട്ടി സന്തോഷത്തോടെ ഓടിപ്പോകുന്ന നായയുടെ ദൃശ്യങ്ങള്‍ പലരുടെയും മനം കവര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ വൈറലായതോടെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ‘നായകള്‍ എന്നും കുട്ടികളെപ്പോലെയാണ്’, ‘ആ പാവ നായയ്ക്ക് ലഭിച്ച ഏറ്റവും വലിയ ക്രിസ്മസ് സമ്മാനം’, ക്രിസ്മസ് കാലത്ത് കണ്ട ഏറ്റവും നല്ല വീഡിയോ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ലോകത്തിന്റെ ഏത് കോണിലായാലും കാരുണ്യത്തിന് ഒരേ ഭാഷയാണെന്ന് ഈ സംഭവം ഒരിക്കല്‍ കൂടി തെളിയിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക