നഗ്നയായി ക്ഷേത്രവിഗ്രഹവുമെടുത്ത് ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചെന്ന് പറയുന്ന ടെക്കി യുവതിയായ തേജസ്വിനി താമസിച്ചിരുന്നത് പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടകയുള്ള ഫ്ലാറ്റില്‍. തേജസ്വിനിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ മുകളിലത്തെ രണ്ട് നിലകളും ലോഡ്ജ് പോലെ പ്രവർത്തിക്കുന്നവയായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി.
തേജസ്വിനി ക്ഷേത്രത്തില്‍ നിന്നെടുത്തു എന്ന് പറയുന്ന വിഗ്രഹം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി ഡിസാസ്റ്റർ റെസ്പോണ്‍സ് ഫോഴ്സ് ബോട്ടുകള്‍ വിന്യസിച്ച് തിരച്ചില്‍ നടത്തുകയാണ്. കേസിലെ നിർണായ തെളിവാണ് ഈ വിഗ്രഹം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ഹൈദരാബാദില്‍ സോഫ്റ്റ്വെയർ എൻജിനിയറാണ് തേജസ്വിനി. മുങ്ങിമരിക്കുന്നതിനു തൊട്ടുമുൻപായി യുവതി നഗ്നയായി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചതായും വിഗ്രഹം കയ്യിലെടുത്ത് ക്ഷേത്രക്കുളത്തിലേക്ക് പോവുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍ ഇതെല്ലാം വ്യക്തമാണ്. യുവതി ക്ഷേത്രത്തിനു സമീപത്തെത്തിയ ശേഷം സാരി കളയുകയായിരുന്നു. പിന്നാലെ അമ്മവാരു ദേവിയുടെ വിഗ്രഹമെടുത്ത് സമീപത്തെ കുളത്തിലേക്ക് നടന്നുപോയി വെള്ളത്തില്‍ ചാടി.
സംഭവവുമായി ബന്ധപ്പെട്ട് തേജസ്വിനിയുടെ അമ്മ അരുണയെ പൊലീസ് ചോദ്യം ചെയ്തു. രാത്രി പാര‍്ട്ടികഴിഞ്ഞ ശേഷം ഏകദേശം 2.30നാണ് അമ്മയെ ഫ്ലാറ്റിന്റെ ഉള്ളിലിട്ട് പൂട്ടിയ ശേഷം യുവതി പുറത്തിറങ്ങിയത്. ദിവസങ്ങള്‍ക്ക് മുൻപ് തേജസ്വിനി എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പും പൊലീസ് കണ്ടെത്തി. ഈ സംഭവങ്ങള്‍ക്ക് യുവതിയുടെ മരണവുമായി വല്ല ബന്ധവുമുണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണ്.
ആറ് മാസം മുന്‍പ് ബെംഗളൂരുവിലെ ജോലി വിട്ടാണ് യുവതി ഹൈദരാബാദിലേക്ക് വന്നത്. ഇതില്‍ മാനസികസംഘര്‍ഷമുണ്ടായിരുന്നു. ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച പൊലീസ്, സമീപത്തേയും ഫ്ലാറ്റിലേയും സിസിടിവി ദൃശ്യങ്ങള്‍, സാക്ഷിമൊഴികള്‍, ഫോറൻസിക് തെളിവുകള്‍ എന്നിവ പരിശോധിച്ചു വരികയാണ്.യുവതിയുടെ ബാങ്ക് ഇടപാടുകള്‍, സമീപ ദിവസങ്ങളിലെ യാത്രകള്‍, ഫോണ്‍ വിവരങ്ങള്‍ എന്നിവയും പോലീസ് പരിശോധിച്ചുവരികയാണ്. യുവതിയുടെ മരണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും പോലീസ് പരിശോധിച്ചുവരികയാണ്.പ്രാഥമിക നിഗമനം ആത്മഹത്യയാണെങ്കിലും, സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും യുവതി ഇത്തരമൊരു രീതി തിരഞ്ഞെടുക്കാൻ കാരണമായ ഘടകങ്ങളും കണ്ടെത്താനാണ് അന്വേഷണം ഹൈദ്രബാദ് പോലീസ് തുടരുന്നത്

















