തൃശൂരില്‍ ലോകകപ്പ് ഫൈനല്‍ ദിനാഘോഷത്തിനായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍.തലപ്പിള്ളി താലൂക്ക് മുള്ളൂ‌ർക്കര വില്ലേജില്‍ കണ്ണംപാറ എസ്‌എൻ നഗർ വീട്ടില്‍ സുനില്‍ പിഎസ് (31) കണ്ണംപാറ കുറക്കാട്ടില്‍ വീട്ടില്‍ ജിഷ്ണു (26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

പ്രധാന പ്രതിയായ സുനിലിന്റെ വീട്ടിലും വാഹനത്തിലും നിന്നുമായി 2.621 ഗ്രാം എംഡിഎംഎയാണ് എക്സൈസ് കണ്ടെടുത്തത്. ലോകകപ്പ് ഫൈനല്‍ ആഘോഷത്തിനായി സൂക്ഷിച്ചിരുന്നതാണ് ഇതെന്നാണ് വിവരം. തൊണ്ടിമുതലായ എൻഫീല്‍ഡ് ബുള്ളറ്റും സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിവസ്തുക്കളുടെ തൂക്കം നോക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്‌ട്രോണിക് ത്രാസും, എംഡിഎംഎ നല്‍കുന്നതിനുള്ള 500 സിപ്പലോക് കവറും കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശൂർ സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എൻ സുദർശനകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ ആവശ്യക്കാരുടെ ഫോള്‍കോളുകള്‍ പ്രതികളെ തേടിയെത്തിയതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് ഇടപാടുകള്‍ പരിശോധിക്കുമെന്ന് എൻ സുദർശനകുമാർ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക