സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന സൂചനയുമായി ഇഡിക്ക് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ കത്ത്.വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

യുഎഇയിലെ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് സിഎംആര്‍എല്‍ ഇടപാടിലൂടെ കിട്ടിയ പണം മാറ്റിയിട്ടുണ്ടെന്ന് ഇഡിക്ക് നല്‍കിയ കത്തില്‍ ഷോണ്‍ ജോര്‍ജ് ആരോപിക്കുന്നു. വീണ തയ്ക്കണ്ടി, സുനീഷ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എം എന്നിവരാണ് ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നതെന്നും എസ്‌എന്‍സി ലാവലിന്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഇനി സ്ഥാപനങ്ങളില്‍ നിന്ന് ഈ അക്കൗണ്ടിലേക്ക് വന്ന പണം അമേരിക്കയിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇഡിക്ക് നല്‍കിയ കത്തില്‍ ഷോണ്‍ ജോര്‍ജ് ആരോപിച്ചു. വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നാണ് തനിക്ക് വിവരം കിട്ടിയതെന്നും ഷോണ്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക