എഫ്‌സിആര്‍എ എന്നത് മതനിയമമല്ലെന്നും എന്‍ജിഒ സിനെയും അവരുടെ വിദേശഫണ്ടിനെയും നിയന്ത്രിക്കാനുള്ള നിയമമാണ്.അതുകൊണ്ട് നിയമം കൊണ്ട് ക്രൈസ്തവസഭയ്ക്ക് ഒരു കുഴപ്പവുമുണ്ടാകില്ലെന്നും പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്.

ക്രൈ്‌സതവ സഭയ്ക്ക് ധാരാളം എന്‍ജിഒകള്‍ ഉണ്ടെന്നത് ശരിയാണ്. എന്നിരുന്നാലും അവയ്ക്ക് ഈ നിയമം കൊണ്ട് ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞു. ക്രൈസ്തവസഭകള്‍ക്ക് ഉള്ളതെല്ലാം കൃത്യമായി കണക്കുകള്‍ രേഖപ്പെടുത്തുന്ന നല്ല എന്‍ജിഒ കളാണ്. ഈ എന്‍ജിഒ കളുടെ പേരില്‍ പണം കൈപ്പറ്റിക്കൊണ്ട് വലിയ രീതിയില്‍ ഇന്ത്യയ്ക്കകത്ത രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിന് കൂട്ടുനില്‍ക്കാനാകില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതുകൊണ്ടാണ് നിയമത്തെ അനുകൂലിക്കുന്നത്. ഇതിന്റെ പേരില്‍ സഭയ്‌ക്കോ സഭാ സ്ഥാപനങ്ങള്‍ക്കോ ഒരു കുഴപ്പവും വരില്ല. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തനിക്ക് ഉറപ്പ്് നല്‍കിയിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക