ഷോൺ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്ന് ബിജെപി കേന്ദ്ര നേതാക്കൾ വിട്ടുനിന്നത് ബോധപൂർവ്വം എന്ന് സൂചന. പാലാ എ ക്ലാസ് മണ്ഡലമാണ് എന്ന് നേതൃത്വത്തെ ഷോൺ ജോർജ് തെറ്റിദ്ധരിപ്പിച്ചു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇൻറലിജൻസ് റിപ്പോർട്ട് അടക്കം പരിഗണിച്ചതോടെ പാലായിൽ വിജയസാധ്യത തീരെയില്ല എന്നും ഷോണിൻറെ സ്ഥാനാർത്ഥിത്വം എന്നും ബിജെപിക്കൊപ്പം അടിയുറച്ചു നിന്നിരുന്ന ഒരു വിഭാഗം ഹിന്ദു വോട്ടുകളെ പാർട്ടിയിൽ നിന്ന് അകറ്റി എന്നും ബിജെപി പ്രാദേശിക നേതാക്കൾ തന്നെ വ്യക്തമാക്കുന്നുണ്ട്.

ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ബിജെപിയുടെ ദേശീയ നേതൃത്വം പൂർണമായും പാലാ തങ്ങളുടെ പ്രചാരണ പരിപാടികളിൽ നിന്ന് ഒഴിവാക്കിയത് എന്നാണ് അറിയാൻ കഴിയുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാലായിൽ എത്തിക്കും എന്ന് ഷോൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി പാലായിലേക്ക് എത്തിയില്ല എന്ന് മാത്രമല്ല ബിജെപിയുടെ സംസ്ഥാന നേതൃനിരയിലെ ശ്രദ്ധേയനായ ക്രൈസ്തവ മുഖവും തിരുവല്ലയിലെ യുവ സ്ഥാനാർത്ഥിയുമായ അനൂപ് ആന്റണിക്ക് വേണ്ടി തിരുവല്ലയിൽ എത്തുകയും അദ്ദേഹത്തെ ധാരാളമായി പുകഴ്ത്തുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ ക്ലാസ് മണ്ഡലത്തിലെ പ്രചരണത്തിന് കോടികൾ

എ ക്ലാസ് നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി കോടിക്കണക്കിന് രൂപ ഫണ്ട് നൽകും എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ അണിയറ സംസാരം. തീരെ വിജയ സാധ്യതയില്ലാത്ത പാലാ എ ക്ലാസ് മണ്ഡലമാണ് എന്ന് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചത് ഈ ഫണ്ട് ലക്ഷ്യമിട്ടാണെന്നും ആക്ഷേപം നിരവധി കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഷോണിൻറെ ഈ നീക്കങ്ങൾക്ക് പിന്തുണ നൽകുന്നത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണെന്നും ആക്ഷേപമുണ്ട്. രാഷ്ട്രീയ സ്ഥിരതയില്ലാത്ത ഷോർട് ജോർജിനേക്കാൾ സംസ്ഥാനത്തെ പ്രധാനപ്പെട്ട ക്രൈസ്തവ മുഖങ്ങളായി ബിജെപി പരിഗണിക്കുന്നത് ഇപ്പോഴും കേന്ദ്രമന്ത്രി ജോർജ് കുര്യനെയും സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയെയും ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക