മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തങ്ങള്‍ക്ക് കൂടുതല്‍ വെള്ളം വിട്ടുനല്‍കണമെന്ന പുതിയ ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍.അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ അധികമായി വരുന്ന വെള്ളം കേരളത്തിലെ ഇടുക്കി ഡാമിലേക്ക് ഒഴുക്കുന്നതിന് പകരം തമിഴ്നാട്ടിലേക്ക് തന്നെ തിരിച്ചുവിടണമെന്നാണ് ആവശ്യം. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ടി.വി.കെ.യുടെ (തമിഴക വെട്രി കഴകം) കമ്പം മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ. ജഗനാഥ് മിശ്രയാണ് ഈ വിഷയം ഉന്നയിച്ച്‌ രംഗത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി വര്‍ധിപ്പിക്കേണ്ടതില്ലെന്ന് എം.എല്‍.എ. വ്യക്തമാക്കി. നിലവില്‍ ഡാം നിറയുന്ന ഘട്ടങ്ങളില്‍ അധികമായി വരുന്ന വെള്ളം സ്പില്‍വേ വഴി പെരിയാറ്റിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്യുന്നത്. ഈ വെള്ളം ഒടുവില്‍ എത്തിച്ചേരുന്നത് ഇടുക്കി ഡാമിലാണ്. എന്നാല്‍, ഇത്തരത്തില്‍ ഇടുക്കിയിലേക്ക് ഒഴുക്കിക്കളയുന്ന അധിക ജലം തമിഴ്നാട്ടിലെ കൃഷി ആവശ്യങ്ങള്‍ക്കും കുടിവെള്ള വിതരണത്തിനുമായി തങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജഗനാഥ് മിശ്ര ആവശ്യപ്പെട്ടത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പും സുരക്ഷയും സംബന്ധിച്ച്‌ ഇരുസംസ്ഥാനങ്ങളും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, കേരളത്തിലേക്ക് ഒഴുക്കുന്ന അധിക വെള്ളം കൂടി ആവശ്യപ്പെട്ടുകൊണ്ടുള്ള തമിഴ്നാടിന്റെ ഈ പുതിയ നീക്കം. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന കമ്പം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പം എം.എല്‍.എ. ഈ ആവശ്യം സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക