നരേന്ദ്ര മോദി 24 മണിക്കൂർ പ്രധാനമന്ത്രി കസേരയില്‍ നിന്ന് മാറിനിന്നാല്‍ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങള്‍ സ്വതന്ത്ര രാജ്യങ്ങളായി മാറുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലായിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോണ്‍ ജോർജ്.കേരളം, ബംഗാള്‍, കശ്മീർ എന്നീ സംസ്ഥാനങ്ങളാണ് സ്വതന്ത്ര രാജ്യങ്ങളായി മാറുക.

അതിനുള്ള കരാർ ഒപ്പിട്ടിട്ടാണ് കോണ്‍ഗ്രസ് ദേശവിരുദ്ധ ശക്തികളെ കൊണ്ടുനടക്കുന്നത് എന്നും ഷോണ്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷോണിന്റെ പ്രതികരണം.കഴിഞ്ഞ എട്ട് വർഷമായി തനിക്കും പിതാവ് പി.സി ജോർജിനും ഈരാറ്റുപേട്ടയില്‍ ഊരുവിലക്കാണ്. കല്യാണത്തിന് വിളിക്കാൻ പറ്റില്ല, മരിച്ച വീട്ടില്‍ പോകാൻ പറ്റില്ല. പി.സി ജോർജിനെയോ മകനെയോ കല്യാണം വിളിച്ചാല്‍ ആ കല്യാണം പള്ളിയില്‍ രജിസ്റ്റർ ചെയ്യില്ല. അതുകൊണ്ട് താനും കുടുംബവും പാലായിലേക്ക് താമസം മാറിയെന്നും ഷോണ്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ ആളുകള്‍ ഇൻസല്‍ട്ട് ചെയ്യുന്ന രീതിയിലാണ് നോക്കുന്നത്. താൻ ഇന്നുവരെ ഒരു വാക്ക് ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ എതിരെ പറഞ്ഞിട്ടില്ല. ഈ രാജ്യത്തെ സ്‌നേഹിക്കാത്ത ഒരാളുടെയും വോട്ട് വേണ്ട എന്ന് താനും പിതാവും പറഞ്ഞിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടുമായി ഒരു ബന്ധത്തിനും താൻ തയ്യാറല്ല. തന്റെ അയല്‍വാസിയായ ബഷീർ മരിച്ചിട്ട് പോലും തന്നെ അറിയിച്ചില്ല. തന്റെ കൂടെ ചായ കുടിക്കാൻ വന്നതിന് ഒരു ചെറുപ്പക്കാരന് പള്ളിയില്‍ പോകാൻ പറ്റാത്ത അവസ്ഥ വന്നുവെന്നും ഷോണ്‍ ജോർജ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക