കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള ഓൺലൈൻ മാധ്യമമാണ് മറുനാടൻ മലയാളി. രാഷ്ട്രീയ വാർത്തകളാണ് മറുനാടന്റെ ഹൈലൈറ്റ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ ഓൺലൈൻ പോളിൽ ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തിട്ടുണ്ട്. ഈ സർവ്വേ ഫലങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.

കേരള കോൺഗ്രസ് ഗ്രൂപ്പുകൾക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന ഫലമാണ് മറുനാടൻ മലയാളിയുടെ ഓൺലൈൻ സർവ്വേ ഫലം. പാലായിൽ ആര് ജയിക്കും എന്ന ചോദ്യത്തിന് 49% ആളുകളുടെ പിന്തുണ നേടി യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ മാണിസി കാപ്പനാട് ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്. 35% ആളുകളുടെ പിന്തുണ ബിജെപി സ്ഥാനാർഥി ഷോൺ ജോർജിന് ലഭിച്ചിട്ടുണ്ട്. കേവലം 17 % ആളുകളുടെ പിന്തുണ മാത്രമാണ് ജോസ് കെ മാണിക്ക് ലഭിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷോണിന്റെയും ജോസിന്റെയും വോട്ടുകൾ ചേർത്തുവെച്ചാൽ പോലും യുഡിഎഫിന് ഒപ്പം എത്താൻ മാത്രമേ സാധിക്കുകയുള്ളൂ എന്നതാണ് ഈ കണക്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. കോടികൾ മുടക്കി ബിജെപിയും എൽഡിഎഫും പ്രചരണം കൊഴുപ്പിച്ചിട്ടും പാലായുടെ മനസ്സ് യുഡിഎഫിനൊപ്പം ആണെന്ന് സർവ്വേ വ്യക്തമാക്കുന്നു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കാപ്പൻ മന്ത്രിയാകും എന്നുള്ള കൃത്യമായ സൂചനകൾ കഴിഞ്ഞദിവസം രമേശ് ചെന്നിത്തല നൽകിയിരുന്നു. ഇതും വോട്ടർമാരെ ആവേശപ്പെടുത്തിയിട്ടുണ്ട് എന്നതാണ് നിയോജകമണ്ഡലത്തിൽ യുഡിഎഫിന് വലിയ മുൻതൂക്കം കിട്ടാനുള്ള ഒരു കാരണമായി വിലയിരുത്താവുന്നത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക