നിയമസഭയുടെ ചരിത്രത്തില് ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് സഭാ നടപടികള്ക്ക് തുടക്കം. എന്നാല് പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില് വന്ദേമാതരം മുഴുവന് ആലപിച്ചില്ല.വന്ദേഭാരതം ആലപിക്കണമെന്ന ലോക്ഭവന് നിര്ദ്ദേശം തള്ളി ആദ്യത്തെ ആറ് വരികള് മാത്രമാണ് ആലപിച്ചത്. വന്ദേമാതരം മുഴുവനും വേണ്ട എന്ന നിര്ദേശം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭാഗത്ത് നിന്നാണുണ്ടായതെന്നാണ് റിപ്പോര്ട്ട്. നിര്ദേശം സ്പീക്കര്ക്ക് കൈമാറുകയായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില് വന്ദേമാതരം മുഴുവന് ആലപിച്ചിരുന്നു.സര്ക്കാരിന്റേത് സുതാര്യവും ജനാഭിമുഖവുമായ നയമെന്ന് നയപ്രഖ്യാപന പ്രസംഗത്തില് ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നെഹ്റുവിനെ ഉദ്ധരിച്ചായിരുന്നു ഗവര്ണറുടെ പ്രസംഗം. കേന്ദ്ര സര്ക്കാറുമായി പരമാവധി സഹകരിച്ച്‌ പോകുമെന്നും ന്യായവും അര്ഹവുമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പ്രഖ്യാപനത്തില് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക