നിയമസഭയും സഭാ സമ്മേളനവും കേരളത്തിന്റെ ചെറു പതിപ്പാണ്. ജനങ്ങളെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും വികസനവും വിമര്‍ശനവുമൊക്കെ ചര്‍ച്ച ചെയ്യുന്ന ഇടം.അവിടെ എത്തുന്ന അംഗങ്ങള്‍ സഭയെ അതേ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ ജനം അവരെ തള്ളിക്കളയും. അതിന് ഏറ്റവും അനുയോജ്യമായ ഉദാഹരണമാണ് പാലക്കാട് അംഗം.
പൊതു വേദികളില്‍ മിമ്മിക്രിയും സ്റ്റാന്‍ഫ് കോമഡിുമൊക്കെയായി നടന്ന രമേഷ് പിഷാരഡി നിയമസഭയില്‍ എത്തിയപ്പോള്‍ പാലക്കാടിന്റെ സ്വന്തം എം.എല്‍.എ എന്ന ഉത്തരവാദിത്വത്തോടെ പെരുമാറിയതു കണ്ടു. അപ്പോള്‍, ഓരോ സാഹചര്യങ്ങളും, ഓരോ പദവികളും ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന വിവേചന ബുദ്ധി ഉണ്ടാകണമെന്നു സാരം.
കോണ്‍ഗ്രസിന്റെ മുന്നണി പോരാളിയും, സാംസ്‌ക്കാരിക പ്രവര്‍ത്തകനും നേതാവുമൊക്കെയായിരുന്നു പി.ടി. തോമസിന്റെ ഭാര്യ ഉമതോമസിനെ ഇന്ന് സ്പീക്കര്‍ തിരുവഞ്തൂര്‍ രാധാകൃഷ്ണന്‍ റൂള്‍ ചെയ്തു. അത്, ശഭയുടെ അന്തസ്സിനു നിരക്കാത്ത രീതിയിലുള്ള നടത്തം കൊണ്ടാണെന്ന് റൂളിംഗ് നടത്തിയപ്പോഴേ മനസ്സിലായി. സഭാ സമ്മേളനത്തിനിടയിലൂടെ എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും നടക്കരുതെന്ന് അംഗങ്ങള്‍ക്ക് നേരത്തേ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍, ഇന്ന് സഭാ സമ്മേളനം നടക്കവെ ഉമാതോമസ് ഉദാസീനമായി നടന്നുവെന്നത് സ്പീക്കര്‍ നോട്ട് ചെയ്തിരുന്നു. ചോദ്യോത്തര വേളയും, അടിയന്തിര പ്രമേയവും കഴിഞ്ഞ് ശ്രദ്ധക്ഷണിക്കല്‍ സമയത്താണ് സ്പീക്കര്‍ റൂള്‍ ചെയ്തത്.
സ്പീക്കറുടെ റൂളിംഗ് ഇങ്ങനെ
‘ ശ്രീമതി ഉമാ തോമസ്, ഞാനൊരു വാക്ക് പറഞ്ഞോട്ടെ. ഈ സഭയ്ക്കകത്ത് ഉല്ലാസയാത്ര നടത്തുന്നതു പോലെ, സഭ ഗൗരവതരമായി മുന്നോട്ടു പോകുമ്പോള്‍ അതിന്റെ നടുവിലൂടെ ഓളം വെട്ടി പോകുന്നത് ദയവായിട്ട് ഒഴിവാക്കണം. പല പ്രാവശ്യം നമ്മള്‍ ഇത് പറഞ്ഞു. ഇനി പറയാന്‍ ഇടയാക്കരുത്. ഇനി ഉമാ തോമസ് പ്രൊസീഡ് ചെയ്‌തോളൂ’
ഇതായിരുന്നു കോളിംഗ് അറ്റന്‍ഷന്‍ തുടങ്ങുമ്പോള്‍ സ്പീക്കര്‍ ഉമാതോമസിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ട് പറഞ്ഞത്. ശ്രദ്ധക്ഷണിക്കലിന് ആദ്യം ഉമാതോമസിനെയാണ് സ്പീക്കര്‍ വിളിച്ചതും. കൊച്ചിമെട്രോയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ശ്രദ്ധക്ഷണിക്കലാണ് ഉമതോമസ് നടത്തിയത്.
സ്പീക്കര്‍, ഉമാതോമസിന് നല്‍കിയ റൂളിംഗ് അക്ഷരാര്‍ത്ഥത്തില്‍ നിയമസഭയിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. പ്രത്യേകിച്ച് പുതിയ അംഗങ്ങള്‍ക്കു വേണ്ടി. എങ്കിലും സ്വന്തം മുന്നിണിയിലെ ഒരു അംഗത്തോട് ഓളംവെച്ചി പോകരുതെന്ന് പറഞ്ഞ് സഭയെ നിയന്ത്രി്കാന്‍ സ്പീക്കര്‍ കാണിച്ച ധൈര്യം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ഒരു സ്പീക്കര്‍മാരും കാണിച്ചിട്ടില്ല എന്നത് വസ്തുതയാണ്. നി,്പക്ഷമെന്നത് തിരുവഞ്ചൂരിന്റെ വാക്കിലും ഇടപെടലിലും മുഴച്ചു നില്‍ക്കുന്നുണ്ട്.















