തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിന് കീറാമുട്ടിയായി അടൂർ സഹകരണ സംഘത്തിലെ ക്രമക്കേട് ആരോപണം. അടൂർ സഹകരണ സംഘത്തില്‍ നടക്കുന്നത് വൻ ക്രമക്കേടാണെന്നും ഈ അഴിമതിക്ക് കൂട്ടുനില്‍ക്കാനാകാത്തതിനാല്‍ രാജിവയ്ക്കുന്നുവെന്ന് പ്രസിഡന്റ് പൊൻതാമര പിള്ള വാർത്താസമ്മേളനം വിളിച്ച്‌ പറഞ്ഞു.സിപിഎമ്മിന്റെ മഹിളാ അസോസിയേഷൻ നേതാവായ പൊൻതാമര പിള്ള മുൻ എംഎല്‍എ ഉണ്ണികൃഷ്ണ പിള്ളയുടെ ഭാര്യയാണ്.

വാർത്താ സമ്മേളനത്തില്‍ ഉണ്ണികൃഷ്ണ പിള്ളയ്‌ക്കൊപ്പമാണ് പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ പൊൻതാമര പിള്ളയെത്തിയത്.അതേസമയം അടൂർ സഹകരണ ബാങ്കില്‍ 75 ലക്ഷത്തിന്റെ ക്രമക്കേട് നടന്നുവെന്നാണ് ഇവർ പറയുന്നത്. ക്രമക്കേടിന് താൻ കൂട്ടുനിന്നില്ലെന്നും ഇവർ പറയുന്നു. ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ച ആള്‍ അറിയാതെ പിൻവലിച്ചു, ഈ നിക്ഷേപത്തിന്റെ പലിശ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി എന്ന് കരുവാറ്റ സ്വദേശി പരാതി നല്‍കി. വ്യാജരേഖ ചമച്ച്‌ മറ്റൊളുടെ പേരില്‍ വായ്പയെടുത്തെന്നും അത് നേതാക്കള്‍ വീതിച്ചെടുത്തെന്നും ഇവർ ആരോപിക്കുന്നു. ഇതടക്കം ചെറുതും വലുതുമായ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

75 ലക്ഷത്തിന്റെ ക്രമക്കേട് നടന്നെന്നാണ് പൊൻതാമര പിള്ള വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ സ്ഥിര നിക്ഷേപമുള്‍പ്പെടെ തട്ടിയെടുത്തതില്‍ കൂടുതല്‍ പരാതികള്‍ വരുമെന്നാണ് വിവരം. അതേസമ.ം പൊൻതാമര പിള്ള വെളിപ്പെടുത്തിയ വിവരങ്ങള്‍ സഹകരണ വകുപ്പിന്റെ ഓഡിറ്റില്‍ കണ്ടെത്തിയ കാര്യങ്ങളാണെന്നാണ് വിവരം.

ഇതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പരിശോധിച്ചപ്പോഴാണ് തന്റെ ഒപ്പുപോലും വ്യാജമായി ഇട്ട് തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായെ്നനും പൊൻതാമര പിള്ള പറയുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ നേതാക്കളുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ തയ്യാറായില്ല. പാർട്ടി നേതാക്കള്‍ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഇത് തന്റെ മേല്‍ കെട്ടിവയ്ക്കുമെന്ന ഭീതിയിലാണ് പൊൻതാമര പിള്ള വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നത്. മുൻ പ്രസിഡന്റും നിലവില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗമായ രവീന്ദ്രനെതിരെയാണ് ഇവർ പ്രധാനമായും ആരോപണങ്ങളുന്നയിക്കുന്നത്. ബാങ്കില്‍ കംപ്യൂട്ടർ വത്കരണം കൊണ്ടുവരുന്നതിന് മുമ്പുള്ള രേഖകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. അതേസമയം 2024 നവംബർ ഒന്നിനാണ് പൊൻതാമര പിള്ള സഹകരണ സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക