വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാർച്ച് 15 വരെ അപേക്ഷ സമർപ്പിച്ചവർക്ക് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ മാർച്ച് 23 വരെ പേരു ചേർക്കാൻ അപേക്ഷിക്കാമെങ്കിലും, 15-ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിന് മുൻപായി പ്രോസmd ചെയ്ത് പട്ടികയില്‍ ഉള്‍പ്പെടുത്താൻ സാധിക്കില്ല. ഒരു അപേക്ഷ പരിശോധിച്ച് വോട്ടർ പട്ടികയില്‍ പേര് വരാൻ കുറഞ്ഞത് 10 ദിവസം എങ്കിലും വേണമെന്നതിനാലാണ് ഇതെന്ന് സിഇഒ ഡോ.രത്തൻ യു.ഖേല്‍ക്കർ വിശദീകരിച്ചു.
മാർച്ച് 15-ന് ശേഷം ലഭിച്ച അപേക്ഷകള്‍ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രമേ പരിഗണിക്കൂ. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം വരെ (മാർച്ച് 23) വോട്ടർ പട്ടികയില്‍ പേരു ചേർക്കാം എന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ (സിഇഒ) ഓഫീസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പുതിയ തീരുമാനം ആയിരക്കണക്കിന് പുതിയ അപേക്ഷകരെ ബാധിച്ചേക്കാം.
15-ന് ശേഷം അപേക്ഷിച്ചവരുടെ പേര് വോട്ടർ പട്ടികയുടെ സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.പുതിയ അപേക്ഷകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ പട്ടിക മാർച്ച് 24-ന് പ്രസിദ്ധീകരിക്കും. അപേക്ഷ നല്‍കിയവർ ഈ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തണം. കേരളത്തില്‍ ഏപ്രില്‍ 9 നാണ് വോട്ടെടുപ്പ്. മേയ് നാലിനാണ് വോട്ടെണ്ണല്‍.
മാർച്ച് 23 നാണ് കേരളത്തില്‍ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 23 നാണ്. നാമനിർദേശപത്രികാ പരിശോധന മാർച്ച് 24-ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 26 ആണ്. കേരളത്തില്‍ 30,471 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. സംസ്ഥാനത്ത് 1.38 കോടി സ്ത്രീ വോട്ടർമാരും 1.82 പുരുഷ വോട്ടർമാരും പട്ടികയിലുണ്ട്.

















