പതിവായി മകളെ മർദിക്കുന്ന മരുമകനെ പിതാവ് വെട്ടി വീഴ്ത്തി. പത്തുകാണി കടയാറവീട്ടില്‍ മോജോയ്ക്ക് ആണ് വെട്ടേറ്റത്.കൂട്ടപ്പു ചരുവിള സോജീ ഭാവനില്‍ ടി. ദാസ്(61)ആണ് മരുമകനെ ആക്രമിച്ചത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മോജോയെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം. പതിവായി മകളെ മർദിക്കുന്ന മോജോയെദാസ് പലതവണ താക്കീത് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ച രാത്രിയും മദ്യലഹരിയില്‍ മോജോ ഭാര്യയെ ആക്രമിച്ചിരുന്നു. ഇതോടെയാണ് ദാസ് ഇടപെടുന്നത്. മദ്യലഹരിയിലായിരുന്ന മോജോയെ ദാസ് വെട്ടിവീഴ്ത്തുകയായിരുന്നു. മകളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടി കൂടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ദാസിനെ വെള്ളറട പോലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക