മകളെ മതംമാറ്റാനായി തട്ടിയെടുത്തുവെന്ന പരാതിയുമായി കുംഭമേള വൈറല്‍ സുന്ദരി മോണാലിസയുടെ പിതാവ് ജയ് സിംഗ് ഭോസ്‌ലെ.മോണാലിസയും കാമുകൻ മുഹമ്മദ് ഫ‍ർമാനും പൂവാറിലെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം വിവാഹിതരായിരുന്നു. മകളെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചിരിക്കുകയാണ്.

മദ്ധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയാണ് മോണാലിസ.പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് ഫർമാനോടൊപ്പം മോണാലിസ തമ്പാനൂർ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയെത്തുകയായിരുന്നു. പ്രശ്നം മനസിലാക്കിയ പൊലീസ് പിതാവ് ജയ് സിംഗ് ഭോസ്ലെയെയും സിനിമാസംഘത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തങ്ങളുടെ ഗ്രാമത്തിലെ രീതി അനുസരിച്ച്‌ പെണ്‍കുട്ടിയെ മറ്റൊരു സമുദായത്തിലോ ഗ്രാമത്തിലോ വിവാഹം കഴിപ്പിച്ച്‌ അയയ്ക്കാറില്ലെന്ന് ജയ് സിങ് ഭോസ്ലെ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് പൊലീസ് നിയമ നടപടികളിലേക്ക് നീങ്ങിയത്. വിവാഹച്ചടങ്ങില്‍ മന്ത്രി വി ശിവൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ. എ. റഹിം എം.പി തുടങ്ങിയവരും പങ്കെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തങ്ങളുടെ വിവാഹത്തിന് പിന്നാലെ ഉയർന്ന ലൗ ജിഹാദ് ആരാേപണം നിഷേധിച്ച്‌ മൊണാലിസയും ഭർത്താവ് ഫർമാൻ ഖാനും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌നേഹിക്കാൻ മതം മാറേണ്ടതില്ലെന്നും തങ്ങള്‍ സ്വന്തം വിശ്വാസങ്ങളില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നുമാണ് ഇരുവരും വ്യക്തമാക്കിയത്. അതേസമയം, മോണാലിസയെ മടക്കിക്കൊണ്ടുവരാൻ സഹായിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹിന്ദു ജാഗരണ്‍ മഞ്ച് നേതാക്കള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക