പുതുപ്പള്ളിയില്‍ മത്സരിക്കാൻ എന്തുകൊണ്ടും യോഗ്യൻ ചാണ്ടി ഉമ്മനെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. താൻ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും, യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും കെസി ജോസഫ് പറഞ്ഞു.2021ല്‍ മത്സരിക്കുന്നില്ല എന്ന് തീരുമാനമെടുത്തതാണ് ആ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അദേഹം പറഞ്ഞു.

സംഘടനാ രംഗത്ത് സജീവമായി നല്‍കാനാണ് തീരുമാനിച്ചത് അങ്ങനെ തുടരും. ദീർഘകാലം എംഎല്‍എ ആയിരുന്നതാണ് ആ ജനറേഷന്റെ കാലം കഴിഞ്ഞു. പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ പൂർണമായും പ്രവർത്തിക്കുമെന്ന് കെ സി ജോസഫ് വ്യക്തമാക്കി. മുന്നണിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകും. ആരെയും തടയില്ല വരാൻ ആഗ്രഹമുള്ളവർക്ക് വരാം. എന്നാല്‍ പിന്നാലെ ചെന്ന് വിളിക്കുമെന്ന് കരുതേണ്ടെനുന്നും കെ സി ജോസഫ് കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം ഇപ്പോള്‍ യുഡിഎഫിന് ഇല്ലെന്നും അദേഹം അഭിപ്രായപ്പെട്ടു. അവരെ തിരിച്ചു കൊണ്ടു വരുന്നത് അജണ്ടയില്‍ പോലുമില്ല. കേരള കോണ്‍ഗ്രസ് എല്ലാ യുഡിഎഫിന് മുന്നോട്ട് പോകാൻ സാധിക്കും. അവർ വന്നാലേ ജയിക്കു എന്ന നിലപാട് തെറ്റാണ്. അവർ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ഇല്ലെന്ന് കെസി ജോസഫ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക