അയല്‍വാസിയായ യുവാവുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിന് ഭർതൃമാതാവിനെ കൊലപ്പെടുത്തി യുവതി. മഥുരയിലെ ഭങ്കർപൂർ‍ ഗ്രാമത്തിലാണ് സംഭവം.19 കാരനായ കാമുകന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്.

മാർച്ച്‌ മൂന്നിന് പുലർച്ചെയാണ് കൊലപാതകം നടന്നത്. യുവതിയും ഭർതൃമാതാവും മാത്രമാണ് വീട്ടിലുള്ളത്. പലതവണ യുവാവുമായുള്ള ബന്ധത്തെ ഭർതൃമാതാവ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇതിനിടെ യുവാവിനെ സ്ത്രീ കയ്യേറ്റം ചെയ്തു. തുടർന്നുണ്ടായ തർക്കത്തില്‍ 55 കാരിയെ തലയിണ ഉപയോഗിച്ച്‌ ശ്വാസംമുട്ടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃത്യത്തിന് ശേഷം ഇരുവരും ചേർന്ന് മൃതദേഹം കുഴിച്ചിട്ടു. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് യുവതി എല്ലാവരോടും പറഞ്ഞത്. എന്നാല്‍ യുവതിയുടെ ഭർത്താവിന് തോന്നിയ സംശയങ്ങളാണ് കൃത്യം പുറത്തുവരാൻ വഴിവച്ചത്. ഇതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.

പോസ്റ്റ്‌മോർട്ടത്തില്‍ ശ്വാസംമുട്ടിയും കഴുത്തിലെ എല്ല് ഒടിഞ്ഞുമാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. തുടർന്ന് യുവതിയെയും കാമുകനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക