കുംഭമേള വൈറല്‍ താരത്തിന്റെ വിവാദ വിവാഹത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വർ. സഹോദരന്റെ ജനന തിയതിയാണ് പെണ്‍കുട്ടിയുടെ ജനന തിയതിയായി കാണിച്ചിരിക്കുന്നത് എന്ന് രാഹുല്‍ ഈശ്വർപറഞ്ഞു.പെണ്‍കുട്ടിയുടെ പഴയ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങളും രാഹുല്‍ഈശ്വർ പുറത്തുവിട്ടു. മൊണാലിസയുടെ അച്ഛനാണ് പൊലീസ് സ്റ്റേഷനില്‍ ആധാർ അടക്കമുള്ള രേഖകള്‍ നല്‍കിയിരുന്നത്.

അനിയന്റെ പ്രായം 16, മൊണാലിസയുടെ പ്രായവും 16, അതെങ്ങനെയാണ് സംഭവിക്കുന്നതെന്നും രാഹുല്‍ ഈശ്വർ ചോദിച്ചു. സഹോദരന്റെ ജനന സർട്ടിഫിക്കറ്റില്‍ ‘ലഡ്ക’ എന്നത് തിരുത്തി ‘ലഡ്കി’ ആക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പെണ്‍കുട്ടിയും ഭർത്താവുമായും സംസാരിച്ച വീഡിയോ ദൃശ്യങ്ങളും രാഹുല്‍ ഈശ്വർ പുറത്തുവിട്ടു. അതേസമയം മൊണാലിസയും ഭർത്താവും കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും ഇരുവരുടെയും വിവാഹം ലൗ ജിഹാദ് എന്നുള്ള പ്രചാരണം തെറ്റാണെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു. മൊണാലിസയ്ക്ക് കേരളത്തില്‍ ജീവിക്കാനാണ് താല്പര്യം. മധ്യപ്രദേശ് പൊലീസ് ഓഫീസർ ഗണപതുമായി താൻ വളരെ വിശദമായി സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോണാലിസയ്ക്ക് 16 വയസ്സ് എന്നാണ് മധ്യപ്രദേശ് പൊലീസിന്റെ അവകാശവാദം. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതായി അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാൻ പെണ്‍കുട്ടി തയ്യാറാണ്. പൊലീസിന്റെ നിർദ്ദേശത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു. കേരള ഹൈക്കോടതിയെയും മധ്യപ്രദേശ് ഹൈക്കോടതിയെയും സമീപിക്കാനുള്ള ആലോചനയുണ്ടെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു.

പെണ്‍കുട്ടി കുഞ്ഞായിരിക്കുമ്ബോള്‍ എടുത്ത ആധാർ കാർഡിലും ജനനത്തീയതി 2008ലേതാണ്. ഇരുവരെയും പിരിച്ച്‌ പെണ്‍കുട്ടിയെ തിരികെ കൊണ്ടുപോകാൻ ഉന്നതതലത്തില്‍ ശക്തരായ പലരും ശ്രമം നടത്തുന്നുണ്ട്. കേരളം ഇവർക്ക് അഭയം നല്‍കണമെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു. നാലിലധികം സർക്കാർ രേഖകളില്‍ പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായെന്ന് കാണിക്കുന്നുണ്ട്. അനിയന്റെ ജനന സർട്ടിഫിക്കറ്റ് തിരുത്തിയാണ് ബോധപൂർവ്വം തട്ടിപ്പിന് ശ്രമം നടക്കുന്നത്. അമ്മ വിളിച്ച്‌ പെണ്‍കുട്ടിയോട് ഫർമാനെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു. ആ അമ്മയാണ് ഇപ്പോള്‍ പരാതി നല്‍കിയെന്ന് പറയുന്നത്. മറ്റ് രേഖകള്‍ പരിഗണിക്കാതെയാണ് ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയത്. കേരള സ്റ്റോറി 3 ഉള്ള കോപ്പുകൂട്ടുകയാണ്. ഏതെങ്കിലും ഒരു പ്രസ്ഥാനത്തെ കരിവാരി തേച്ചിട്ടോ കുറ്റം പറഞ്ഞിട്ടോ കാര്യമില്ലെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക