സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ. മെമ്പർഷിപ്പ് പുതുക്കണമെന്ന എംവി ഗോവിന്ദൻറെ ആവശ്യം തള്ളി വീണ്ടും പാ‍ർട്ടിയെ മുള്‍മുനയില്‍ നിർത്തുകയാണ് സുധാകരൻ. സുധാകരനെ ചേർത്ത് നിർത്തും വിധത്തില്‍ എംഎ ബേബി അടക്കം പ്രതികരിക്കുമ്പോള്‍ കോണ്‍ഗ്രസ് നിലപാട് കരുതലോടെയാണ്.

പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പരിഹാസച്ചിരിയോടെ മുറിവേറ്റ സുധാകരൻ ഉടക്ക് തുടരുകയാണ്. അനുനയത്തിന് ഫോണില്‍ വിളിച്ചത് സംസ്ഥാന സെക്രട്ടറി തന്നെയാണ്. വാർത്താസമ്മേളനത്തില്‍ പരിഹസിച്ചില്ലെന്നും ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണെന്നും എംവി ഗോവിന്ദൻ ജി സുധാകരനെ ഫോണില്‍ വിളിച്ച്‌ അറിയിച്ചു. മെമ്പർഷിപ്പ് പുതുക്കണമെന്നും ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടി സെക്രട്ടറി നേരിട്ട് വിളിച്ച്‌ വിശദീകരിച്ചിട്ടും കുലുക്കമില്ല സുധാകരന്. മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി സുധാകരൻ ആവർത്തിച്ചു. സിപിഎമ്മിനെ അമ്പരപ്പിക്കുന്ന നിലപാടെടുത്ത സുധാകരനെ വീണ്ടും ഒപ്പം നിർത്തും വിധത്തിലാണ് പാർട്ടിനേതാക്കളുടെ പ്രതികരണം.അതിനിടെ, ഫേസ്ബുക്ക് പോസ്റ്റില്‍ പേരെടുത്ത് വിമർശനമുണ്ടെങ്കിലും തനിക്കെതിരെ ജി സുധാകരൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചു.

കെസി വേണുഗോപാലുമായി നല്ല അടുപ്പത്തിലാണ് സുധാകരൻ പ്രതികരിച്ചു. സുധാകരൻറെ നീക്കങ്ങള്‍ കോണ്‍ണഗ്രസ്സിന് ആവേശമുണ്ടാക്കുന്നു. പക്ഷേ അന്തിമതീരുമാനം സുധാകരൻ എടുക്കും വരെ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്‌. ഫേസ് ബുക്ക് പോസ്റ്റില്‍ കടുത്ത വിമർശനങ്ങള്‍ ഉയർത്തുമ്പോഴും ജി സുധാകരൻ നേരിട്ടുള്ള പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. പാർട്ടി നേതൃത്വം തുടർ നീക്കങ്ങള്‍ നോക്കിയാകും വാർത്താസമ്മേളനവും അടുത്ത നീക്കങ്ങളും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക