കുഞ്ഞ് ഓം പൊട്ടിച്ചിരിച്ച്‌ പ്രിയപ്പെട്ടവർക്ക് നേരെ ചായം വലിച്ചെറിഞ്ഞ് ആഘോഷത്തിലായിരുന്നു, ഇതിനിടെ അപ്രതീക്ഷിതമായി ചായം മുത്തശ്ശിയുടെ ദേഹത്തേക്കും വീണു, പിന്നാലെ നാലുവയസുകാരന്റെ ദേഹത്തേക്ക് ചൂടുവെള്ളം കമഴ്ത്തി മുത്തശ്ശിയുടെ കൊടുംക്രൂരത.മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയില്‍ കോരാടിയിലാണ് സംഭവം.ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദേഹത്ത് ചൂടുവെള്ളം വീണതിന് പിന്നാലെ വേദനകൊണ്ട് തുള്ളിക്കൊണ്ട് കുഞ്ഞ് ആർത്തുകരയുന്നതും കേള്‍ക്കാം.

നാലുവയസുകാരൻ ഓം ഹരിഷ് വാംഗെ എന്ന കുഞ്ഞിനോടാണ് മുത്തശ്ശി സിന്ധു താക്കറേ ക്രൂരത കാണിച്ചത്. ഹോളിദിനത്തില്‍ വീടിനു പുറത്ത് നിറം ചീറ്റിക്കാവുന്ന കുപ്പിയുമായി കളിക്കുകയായിരുന്നു ഓം. ഇതിനിടെ അവിടേക്ക് എത്തിയ സിന്ധുവിന്റെ ദേഹത്തേക്ക് ഓം ചായം തെറിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുപിതയായ സിന്ധു, കൈവശമുണ്ടായിരുന്ന ബക്കറ്റിലെ ചൂടുവെള്ളം ഓമിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റ ഓമിനെ നാഗ്പുറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക