മാര്‍ സ്ലീവാ ആശുപത്രിയിലെ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിര്‍ണായകമായ വെളിപ്പെടുത്തലുകളുള്ളതായി സൂചന.കുടുംബ പ്രശ്നങ്ങള്‍ സംബന്ധിച്ച വിലപ്പെട്ട സൂചനകള്‍ ആത്മഹത്യാ കുറിപ്പില്‍ ഉള്ളതായാണ് വിവരം.

ഇതോടെ സംഭവത്തില്‍ ആശുപത്രിയിലെ ഡോ. ഷേബയുടെ എച്ച്‌ഒഡിക്കെതിരെ ആരോപണം ഉന്നയിച്ച്‌ ഭര്‍ത്താവ് സുബിന്‍ പുറത്തിറക്കിയ ഫേസ്ബുക്ക് കുറിപ്പിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് പോലീസിന്‍റെ നിഗമനം.ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സുബിനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുകയാണ്. ഡോ. ഷേബയും കുടുംബവും സുബിനും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോ. ഷേബ റെയ്ച്ചലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് ഞായറാഴ്ച പകലാണ്. ശനിയാഴ്ച രാത്രി ഭര്‍ത്താവ് സുബിന്‍ പി വര്‍ഗീസുമായി ഷേബ ഏറെനേരം സംസാരിച്ചിരുന്നു. പിന്നീട് അവര്‍ ആരെയെങ്കിലും വിളിച്ചിരുന്നോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.ഷേബയുടെ ആത്മഹത്യാ കുറിപ്പ് കിട്ടിയെന്ന വിവരം പോലീസ് ആദ്യം പുറത്തു വിട്ടിരുന്നില്ല. അതിനിടെയാണ് ഡോ. ഷേബയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവ് സുബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവരുന്നത്.

ഈ കുറിപ്പില്‍ ആശുപത്രിക്കും എച്ച്‌ഒഡിക്കുമെതിരെ അമിത ജോലിഭാരം അടിച്ചേല്പിക്കല്‍ ആരോപണം സുബിന്‍ ഉന്നയിച്ചിരുന്നു.എന്നാല്‍ എക്സ്ട്രാ ഡ്യൂട്ടിയുടെ പേരില്‍ ഡോ. ഷേബയേപ്പോലെ വളരെ പോസിറ്റീവ് ആയി ഇടപെടുന്ന ഒരു ഡോക്ടര്‍ ആത്മഹത്യ ചെയ്യില്ലെന്ന നിഗമനം ഇവരെ അറിയുന്നവര്‍ ഉന്നയിച്ചിരുന്നു.മാത്രമല്ല, മാര്‍ സ്ലീവാ ആശുപത്രിയിലെ ആരോപണ വിധേയയായ എച്ച്‌ഒഡിയും സഹപ്രവര്‍ത്തകര്‍ക്കെല്ലാം പ്രിയങ്കരിയാണ്. അവരെ കുറിച്ച്‌ വിരുദ്ധാഭിപ്രായങ്ങള്‍ മറ്റ് ജീവനക്കാര്‍ക്കുമില്ല.

ഇതോടെയാണ് സുബിന്‍റെ കുറിപ്പിനെതിരെ സംശയങ്ങള്‍ ഉയര്‍ന്നത്. അതിനിടെ സുബിനും കുടുംബത്തിനുമെതിരെ ആരോപണങ്ങളുമായി ഷേബയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെ അന്വേഷണം ആ വഴിക്കും തിരിഞ്ഞു.ഷേബയുടെ ഫോണില്‍ നിന്നും മറ്റ് നിര്‍ണായകമായ വിവരങ്ങള്‍ കൂടി പോലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക