കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തി ദിവസം ബാറില്‍ ഓടക്കുഴലുമായെത്തി ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ബാറില്‍ ഇരിക്കുന്ന ഓടക്കുഴലിന്‍റെ ഫോട്ടോ സമൂഹ മാധ്യമത്തില്‍ വൈറലാകുകയും, വിമർശനങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഫോട്ടോ പങ്കുവെച്ച കണ്ണൂരിലെ സിപിഎം പ്രവർത്തകനായ ശരത്ത് വട്ടപ്പൊയ്യിലിനെതിരെ പൊലീസ് കേസെടുത്തത്.
ബാറിലെ കൗണ്ടറിന് മുകളില്‍ ഓടക്കുഴല്‍ വെച്ചിട്ടുള്ള ചിത്രമാണ് അടിക്കുറുപ്പോടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ‘ഓടക്കുഴല്‍ മറന്നുവച്ചിട്ടുണ്ട്. കണ്ണന് ബോധം തെളിയുമ്ബോള്‍ വന്നെടുക്കാൻ അറിയിക്കുക’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിച്ചത്. ശ്രീകൃഷ്ണ ജയന്തി ദിനത്തിലായിരുന്നു വിവാദമായ പോസ്റ്റ്.
കടുത്ത വിമർശനങ്ങളാണ് പോസ്റ്റിന് ലഭിച്ചത്. ഓടക്കുഴലുമായി ഇവൻ എന്തിന് ബാറില്‍ കയറി എന്നും, കേസെടുക്കണമെന്നും ഒരുകൂട്ടം ആളുകള്‍ കമ്മന്റ് ചെയ്തു. ഇതേതുടർന്ന് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട പൊലീസ് കേസെടുക്കുകയായിരുന്നു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ കലാപവും സംഘർഷവും ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തില്‍ സിപിഎം പ്രവർത്തകനെ വിശദമായി ചോദ്യം ചെയ്യുകയാണ്.














