ശബരിമലയിലെ സ്വർണ്ണപ്പാളി കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്ന് കോടതി ചോദിച്ചു.സ്വർണ്ണം അടക്കം പൂശിയ പാളിയുടെ ഭാരത്തിലെ ചേർച്ചക്കുറവ് എങ്ങനെ സംഭവിച്ചുവെന്ന് റിപ്പോർട്ട് നല്‍കാൻ തിരുവിതാംകൂർ ദേവസ്വത്തിന്റെ ചീഫ് വിജിലൻസ് ഓഫീസർക്ക് നിർദ്ദേശം നല്‍കി.സ്വർണ്ണപാളി വിവാദത്തില്‍ കോടതി തേടിയത് രണ്ട് ചോദ്യത്തിനുള്ള ഉത്തരങ്ങള്‍.

1999ല്‍ ദ്വാരപാലക ശില്പം സ്വർണ്ണം പൂശിയിരുന്നോ അങ്ങനെ എങ്കില്‍ എന്തിന് 2019ല്‍ വീണ്ടും സ്വർണ്ണം പൂശി. 2019ല്‍ ചെന്പിലാണ് സ്വർണ്ണം പൂശിയതെങ്കില്‍ അതിലെ ഭാരത്തിന് എങ്ങനെ വ്യത്യാസം വന്നു.ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസർ ഇന്ന് കോടതിയില്‍ ഹാജരാക്കിയ മഹസർ രേഖകള്‍ പരിശോധിച്ച കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ ഇങ്ങനെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വർണ്ണപാളികളുടെ ഭാരത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച കോടതി നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് വ്യക്തമാക്കണമെന്ന് ദേവസ്വത്തോട് ആവശ്യപ്പെട്ട്.2019ല്‍ പാളിയുടെ ഭാരം 42കിലോ,ശില്പത്തില്‍ നിന്ന് മാറ്റി ഒന്നരമാസം പാളികള്‍ ദേവസ്വം കൈവശം വെച്ചു.അപ്പോള്‍ ഭാരം 4 കിലോ കുറഞ്ഞു.ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ സ്വർണ്ണം പൂശി തിരികെ വന്നപ്പോള്‍ നേരിയ ഗ്രാം ഭാരം കൂടി.എന്നാല്‍ സന്നിധാനത്ത് ഇത് എത്തിച്ചപ്പോള്‍ വിജിലൻസിന്റെ സാന്നിദ്ധ്യത്തില്‍ ഭാരം അളന്ന് പരിശോധിച്ചില്ലെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി നിരീക്ഷിച്ചു.പെട്രോള്‍ എങ്കില്‍ ഭാരം കുറയുന്നത് മനസ്സിലാക്കാം സ്വർണ്ണമടങ്ങിയ പാളിക്ക് ഭാരക്കുറവ് എങ്ങനെ സംഭവിക്കുമെന്നാണ് കോടതി ചോദിച്ചത്.

1999ല്‍ സ്വർണ്ണം പൂശിയോ,2019ല്‍ ഉണ്ണികൃഷ്ണൻ പോറ്റി വഴിപാടായി സ്വർണ്ണം പൂശുമ്ബോള്‍ എന്താണ് സംഭവിച്ചത്. SP റാങ്കിലുള്ള Travanacore devaswom boardന്റെ Chief vigilance ഓഫീസറോട് ഇക്കാര്യം അന്വേഷിച്ച്‌ മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ദേവസ്വം ബോർഡിനോട് നിർദ്ദേശവും നല്‍കി.ദ്വാര പാലക ശില്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്ട്രോങ്ങ് റൂമില്‍ ഉണ്ടോ എന്ന് പരിശോധിക്കാനും കോടതി ഉത്തരവിട്ടു.എന്നാല്‍ 2019ല്‍ ചെമ്ബ് പാളിയിലാണ് താൻ സ്വർണ്ണം പൂശി നല്‍കിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.

ജസ്റ്റിസുമാരായ രാജ വിജയരാഘവൻ,കെ വി ജയകുമാർ എന്നിവർ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് വരുന്ന 27ന് കേസ് വീണ്ടും പരിഗണിക്കും. ശബരിമല സ്പെഷ്യല്‍ കമ്മീഷണറെയോ ഹൈക്കോടതിയെയോ അറിയിക്കാതെ സ്വർണ്ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചു മാറ്റിയ സംഭവത്തിലാണ് കോടതി വിശദമായ പരിശോധന നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക