പാലായ്ക്ക് സമീപം ചേർപ്പുങ്കലിൽ ചൊവ്വാഴ്ച (16/06/2026) അർദ്ധരാത്രി ലഹരി പാർട്ടി നടന്നു എന്ന് സംശയിക്കേണ്ട സാഹചര്യങ്ങളാണ് ഉണ്ടായത്. ചേർപ്പുങ്കൽ – പാലാ പഴയ റോഡിലെ ബഹുനില കെട്ടിടത്തിന് സമീപം രാത്രി വൈകി ആരംഭിച്ച് പുലർച്ചെ വരെ നീണ്ട ലഹരി പാർട്ടി നടന്നു എന്നാണ് സൂചന. 50ലധികം ആഡംബര ബൈക്കുകളും നിരവധി ആഡംബര കാറുകളും ആണ് പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ പാർക്ക് ചെയ്തിരുന്നത്. രജിസ്ട്രേഷൻ നമ്പറുകൾ അനുസരിച്ച് അന്യ ജില്ലകളിൽ നിന്ന് അടക്കം വാഹനങ്ങൾ എത്തി എന്നും വ്യക്തമാണ്.

പാലായ്ക്ക് സമീപപ്രദേശത്ത് താമസിക്കുന്ന യുവ സംരംഭകയാണ് ലഹരി പാർട്ടിക്ക് പിന്നിൽ എന്നും ആരോപണം ഉയരുന്നുണ്ട്. ബേക്കിംഗ് ബിസിനസ് നടത്തുന്ന യുവ സംരംഭകയുടെ പേരാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത്. ഇവർക്കെതിരെ നേരത്തെയും ആരോപണങ്ങൾ ഉണ്ടെങ്കിലും പോലീസ് ഇതുവരെയും ശക്തമായ ഒരു അന്വേഷണം നടത്തിയിട്ടില്ല എന്നും ആക്ഷേപമുണ്ട്. അതീവ സുന്ദരിയായ യുവതിക്ക് മുന്നിൽ നിയമംപോലും മുട്ടു മുടക്കും എന്ന പരിഹാസവും ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ഉയർത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാദ കഥാപാത്രമായ യുവ സംരംഭകക്ക് കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ഉന്നത രാഷ്ട്രീയ സംരക്ഷണവും ലഭിച്ചിരുന്നു. ഇവരുമായി ബന്ധപ്പെട്ട് എന്ത് വിഷയത്തിലും ഓടിയെത്തി ഇടപെട്ടിരുന്നത് ഡിവൈഎഫ്ഐയുടെ പ്രമുഖ പ്രാദേശിക നേതാവാണ്. ഇയാളുടെ സംരക്ഷണയിൽ തന്നെയാണ് ലഹരി വ്യാപാരവും കൊഴുത്തിരുന്നത് എന്നാണ് സൂചന. സർക്കാർ മാറി ഓപ്പറേഷൻ തൂഫാനടക്കം പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലും ഇത്തരത്തിൽ ഒരു ലഹരി പാർട്ടി സംഘടിപ്പിക്കണമെങ്കിൽ ഭരണകക്ഷിയിലും ഇവർക്ക് പിടിപാട് ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക