കോർ എന്ന റിസർച്ച് ഏജൻസിയുമായി ചേർന്ന് മാതൃഭൂമി സംഘടിപ്പിച്ച പ്രീപോൾ സർവ്വേയിൽ ഇടതുപക്ഷത്തിന് മേൽക്കൈ എന്ന് ഫലപ്രവചനം. ആകെയുള്ള 140 സീറ്റുകളിൽ എൽഡിഎഫ് 66 സീറ്റുകളിൽ മേധാവിത്വം ഉറപ്പിക്കുമെന്ന് പറയുന്ന സർവ്വേയിൽ യുഡിഎഫിന് മേൽക്കൈയുള്ളത് 62 സീറ്റുകളിൽ. 12 സീറ്റുകളിൽ പ്രവചനാതീതമായ മത്സരം എന്നാണ് മാതൃഭൂമി സർവ്വേയുടെ കണ്ടെത്തൽ. പാലാ നിയോജകമണ്ഡലങ്ങളിലും നിഷ്പക്ഷം ആയിട്ടുള്ള വിലയിരുത്തൽ അല്ല നടന്നത് എന്ന ആക്ഷേപം ഇപ്പോൾ തന്നെ ഉയരുന്നത്.

കേരളം എമ്പാടും ഒറ്റുനോക്കുന്ന പാലാ നിയോജക മണ്ഡലത്തെ സംബന്ധിച്ചുള്ള സർവ്വേ പക്ഷേ കേരള കോൺഗ്രസ് കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരാശരാണ് സമ്മാനിക്കുന്നത്. മാണി സി കാപ്പൻ, ജോസ് കെ മാണി, ഷോൺ ജോർജ് പോരാട്ടം നടന്നാൽ പാലായിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥിയായ മാണിസി കാപ്പൻ വിജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 5.37 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷവും മേൽക്കയുമാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ മാണി സി കാപ്പന് പാലായിൽ ലഭിച്ചിരിക്കുന്നത്. മാണി ഗ്രൂപ്പിനും ഇടതുമുന്നണിയും ആശ്വസിക്കുവാനുള്ള ഏക കാര്യം ഷോൺ ജോർജിന് പിന്നിൽ ആകാതെ ജോസ് രണ്ടാം സ്ഥാനത്ത് എത്തുമെന്ന കണ്ടെത്തലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർവ്വേ വീഡിയോയ്ക്ക് കീഴെ ജോസ് അനുകൂലികളുടെ തെറിയഭിഷേകം

പാലായുടെ ഫലപ്രവചനം പങ്കുവെച്ചുകൊണ്ട് മാതൃഭൂമി വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ജോസ് അനുകൂലികൾ തെറി അഭിഷേകം ആണ് നടത്തുന്നത്. പൊതുവിൽ ഇടതുപക്ഷം സ്വീകരിക്കുന്ന സർവ്വേഫലത്തെ അംഗീകരിക്കുവാൻ കഴിയാതെയാണ് മാണി ഗ്രൂപ്പ് സൈബർ പടയുടെ അഴിഞ്ഞാട്ടം. മാതൃഭൂമിയെയും മാണി സി കാപ്പിനെയും കടന്നാക്രമിക്കുന്ന ജോസ് കെ മാണിയുടെ സൈബർ പട ആത്യന്തികമായി ജോസ് കെ മാണിക്ക് തന്നെ വിനയാകുമെന്ന വിലയിരുത്തൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ ഇതിനോടകം നടത്തിയിട്ടും ഉണ്ട്.

ചീറ്റിയത് മാണി ഗ്രൂപ്പിൻറെ സൈബർ വ്യാജ പ്രചരണങ്ങൾ

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ ഏത് എംഎൽഎയ്ക്ക് വേണമെങ്കിലും കേരളത്തിൻറെ ഏതു ഭാഗത്തുള്ളവർക്കും വോട്ട് ചെയ്യാവുന്ന റിപ്പോർട്ടർ ടിവിയുടെ സർവ്വേ ഫലം ഉയർത്തിക്കാട്ടി മാതൃഭൂമിയുടെ വലത്തേ തള്ളിക്കളയുവാനുള്ള വിഫലശ്രമങ്ങളാണ് ഇപ്പോൾ കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. അവരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടുന്നത് കോടികൾ മുടക്കി സൈബർ അപവാദ പ്രചാരണങ്ങൾ പാഴ്വേലയായി പോയി എന്ന യാഥാർത്ഥ്യമാണ്. 2025 പകുതി പിന്നിട്ടപ്പോൾ തന്നെ വളരെ ആസൂത്രിതമായി മാണി സി കാപ്പൻ എംഎൽഎയെ ലക്ഷ്യമിട്ട് സംഘടിതമായ സൈബർ ആക്രമണമാണ് ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് ഉണ്ടായിക്കൊണ്ടിരുന്നത്. പാലായിലെ വികസന പ്രവർത്തനങ്ങൾക്ക് സ്ഥിരമായി തുരങ്കം വെച്ച ശേഷം ഇതിൻറെ പേരിൽ മാണി സി കാപ്പനെ അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പ്രചാരണങ്ങളാണ് സർവ്വേ ഫലം പുറത്തുവന്നതോടെ ചീറ്റിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക