എസ്എൻഡിപി വോട്ടുകൾ ജോസ് കെ മാണിക്ക് അനുകൂലമായി പോൾ ചെയ്യാൻ പണം ഒഴുക്കുന്നു എന്ന് ആക്ഷേപം. പാലാ നിയോജകമണ്ഡലത്തിന് കീഴിലുള്ള 25 എസ്എൻഡിപി ശാഖകളിലെ ഭാരവാഹികൾക്കാണ് എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെടുവാൻ വെള്ളാപ്പള്ളിയുടെ നിർദ്ദേശം ഉണ്ടെന്നു പറഞ്ഞ് പണം നൽകാൻ ശ്രമിക്കുന്നത്. 50000 രൂപയാണ് ഒന്നാം ഗഡുവായി ഇവർക്ക് വാഗ്ദാനം ചെയ്തതെന്നും പറയപ്പെടുന്നു.

ബിഡിജെഎസ് സംസ്ഥാന നേതാവും എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും, സൈബർ വിഭാഗം സംസ്ഥാന ഭാരവാഹിയും ചേർന്നാണ് പണവിതരണം നടത്തിയത് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 25 ശാഖകളിലെയും പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും നേരിൽകണ്ടാണ് ഇവരുടെ നീക്കങ്ങൾ. എന്നാൽ നിരവധി ഭാരവാഹികൾ ഈ നീക്കത്തിലെ അധാർമികത ചോദ്യം ചെയ്യുകയും പണം കൈപ്പറ്റുവാൻ വിസമ്മതിക്കുകയും ചെയ്തു എന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടയിൽ ഈ കളിയിൽ ഇടനിലക്കാർ വൻ തുക അടിച്ചുമാറ്റി എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ശാഖാ ഭാരവാഹികൾക്ക് വിതരണം ചെയ്യാനായി നൽകിയ പണത്തിന്റെ നാലിലൊന്നു മാത്രമാണ് ഇടനിലക്കാർ യഥാർത്ഥത്തിൽ വിതരണം ചെയ്യാൻ ശ്രമിച്ചത് എന്നും ബാക്കി പണം ഇവർ വീതം വെച്ച് എടുത്തു എന്നുമാണ് ആക്ഷേപം. ഏതൊക്കെയാണെങ്കിലും എസ്എൻഡിപി വോട്ടുകൾ വിലയ്ക്കെടുക്കാനുള്ള ജോസ് കെ മണിയുടെ ശ്രമത്തിനെതിരെ സമുദായ വിശ്വാസികൾക്കിടയിൽ നിന്ന് തന്നെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. വിലക്കെടുക്കാവുന്നതല്ല തങ്ങളുടെ അസ്ഥിത്വം എന്നും ഇത് സമുദായത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ആണ് ഇവർ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക