മുരിക്കുമ്പുഴ അമ്പലത്തിന് സമീപമുള്ള കുളിക്കടവുകളുടെ സംരക്ഷണ പദ്ധതി ജോസ് കെ മാണിയുടെ ഇടപെടലിൽ അട്ടിമറിച്ചു എന്ന് ആക്ഷേപം. ക്ഷേത്ര ഭാരവാഹികളും ജനപ്രതിനിധികളും പ്രദേശവാസികളുമാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ മന്ത്രിയായ റോഷി അഗസ്റ്റിൻ പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പു നൽകിയിരുന്നതായും ജോസ് കെ മാണിയുടെ ഇടപെടലിൽ പദ്ധതി അട്ടിമറിക്കപ്പെട്ടു എന്നുമാണ് ആക്ഷേപം.

ഫണ്ട് ഇല്ല എന്ന കാരണം പറഞ്ഞ് പദ്ധതി അട്ടിമറിച്ച ശേഷം ഈ കടവുകൾക്ക് 100 മീറ്റർ അപ്പുറം ഉള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെ കടന്നുപോകുന്ന കൈ തോടിന്റെ സംരക്ഷണഭിത്തി കെട്ടുവാൻ സർക്കാരിൽനിന്ന് 80 ലക്ഷത്തിലധികം രൂപ അനുവദിക്കുകയും യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. പൊതുജന ഉപകാരപ്രദമായ പദ്ധതി അട്ടിമറിച്ചതിനെതിരെ വലിയ ജനവികാരം ഉയർന്നുവരുന്നുണ്ട്. മാണി സി കാപ്പൻ എംഎൽഎയെ നേരിൽകണ്ട് ജനപ്രതിനിധികളും ക്ഷേത്ര ഭരണസമിതി ഭാരവാഹികളും പ്രദേശവാസികളും പരാതിയും ബോധിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ താമസമില്ലാതെ പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പ് ജനങ്ങൾക്ക് എംഎൽഎ നൽകുകയും ചെയ്തു. ചെയർപേഴ്സൺ ദിയ ബിനു വൈസ് ചെയർപേഴ്സൺ മായാ രാഹുൽ, കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം എന്നിവർക്കൊപ്പമാണ് ക്ഷേത്ര ഭാരവാഹികളും പ്രദേശവാസികളും എംഎൽഎയെ കണ്ടത്. മുരിക്കുമ്പുഴ ക്ഷേത്ര കടവ്, മഠത്തിൽ കടവ് എന്നീ രണ്ട് കടവുകളാണ് നിലവിൽ തകർച്ച നേരിടുന്നത്.

ശബരിമല തീർത്ഥാടകരും ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളും പൊതുജനങ്ങളും ഉപയോഗിക്കുന്ന കടവുകൾ ആണ് ഇവ. കടവുകളുടെ തകർച്ച വെള്ളപ്പൊക്ക ഭീഷണിയും ഉയർത്തുന്നുണ്ട്. 2021ൽ മന്ത്രി റോഷി അഗസ്റ്റിനും അധികാരികൾക്കും സർക്കാർ പദ്ധതിയിൽ പെടുത്തി കടവുകൾ സംരക്ഷിക്കണമെന്ന് അപേക്ഷ നൽകിയിരുന്നതാണ്. ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നതും ആണ്.എന്നാൽ ജോസ് കെ മാണിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ ഈ പദ്ധതിക്ക് വിഘാതമാവുകയായിരുന്നു എന്നാണ് ആക്ഷേപം. പൊതുജനങ്ങൾ ഉപയോഗിക്കുന്ന കടവുകൾക്കുള്ള ഫണ്ട് അട്ടിമറിക്കുകയും ഇതിന് 100 മീറ്റർ മാത്രം അകലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെ കടന്നുപോകുന്ന കൈ തോടിന് സംരക്ഷണഭിത്തി കേട്ടുവാൻ 80 ലക്ഷം രൂപ അനുവദിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുന്നത് നാട്ടുകാരെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക