കുവൈത്ത് വിഷമദ്യ ദുരത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയില്‍ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി.ഇക്കൂട്ടത്തില്‍ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യൻ എംബിസി സ്ഥിരീകരിക്കുമ്ബോഴും എണ്ണമടക്കമുള്ള കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.
ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച് വരുന്നതായും ഇന്ത്യൻ എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇതുവരെയായി 13 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ളവരില്‍ കൂടുതല്‍ പേരും മലയാളികളാണെന്നും സൂചനയുണ്ട്.
മൊത്തം 63 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 31 പേര്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തിര ഡയാലിസിസ് പൂര്‍ത്തിയാക്കിയതായും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 21 പേര്‍ക്കെങ്കില്‍ അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ കൂടുതല്‍ മലയാളികള്‍ ഉണ്ടെന്നുള്ളതാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആന്ധ്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളും മരിച്ച ഇന്ത്യക്കാരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ഇന്ത്യൻ എംബസി ഒരു ഹെല്‍പ്‌ലൈൻ നമ്ബർ നല്‍കിയിട്ടുണ്ട്: +965 6550158 കൂടുതല്‍ വിവരങ്ങള്‍ അറിയാൻ ഈ നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.

















