ഏഴുവർഷമായി റിയാദില്‍ ജോലിക്കാരനായ തൊടുപുഴ രണ്ടുപാലം സ്വദേശി സിയാദ് (36) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ പൊട്ടിത്തെറിയില്‍ ഗുരുതരമായി പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സിയാദ് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചായിരുന്നു അപകടം എന്നാണ് പ്രാഥമിക നിഗമനം. എങ്കിലും ഇത് എങ്ങനെയുണ്ടായി എന്നത് കണ്ടെത്താൻ വിദഗ്ധ പരിശോധന നടക്കും. മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ റിയാദിലെ നസീം ഹയ്യൂല്‍ സലാം മഖ്ബറയില്‍ ഖബറടക്കും.സിയാദ് ഏഴുവർഷമായി റിയാദ് എക്സിറ്റ് എട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയും മകളുമുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















