യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാറ്റുചാരായവുമായി പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. മകളുടെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കള്‍ക്കായി ചാരായം വാങ്ങാൻപോയ സമയത്ത് എക്സൈസ് പിടികൂടുകയായിരുന്നു.

സംഭവത്തില്‍ അഭിലാഷ് എന്നയാളും എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസർ പ്രവീണ്‍ ഐസക്കിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നരലിറ്റർ ചാരായം, അൻപത് ലിറ്റർ വാഷ്, 30 ലിറ്റർ സ്പെന്റ് വാഷ് എന്നിവയാണ് പിടികൂടിയത്. ഇരിങ്ങലിലെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ വെച്ചാണ് പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക