കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്ബത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ സുലൈമാൻ സാലിം അല്‍ഫസ്സാം രാജിവെച്ചു.രാജി സ്വീകരിച്ചുകൊണ്ട് കുവൈത്ത് അമീർ മിഷ്‌അല്‍ അല്‍അഹ്‌മദ് ജാബിർ അസ്സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രിയായ ഡോ. സബീഹ് അല്‍മുഖൈസീമിനെ ആക്ടിംഗ് ധനകാര്യ മന്ത്രിയായും നിക്ഷേപ കാര്യ സഹമന്ത്രിയായും നിയമിച്ചു.
ഭരണഘടനയും പ്രസക്തമായ നിയമ ചട്ടക്കൂടുകളും പരിശോധിച്ചതിന് ശേഷമാണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. മാറ്റം നടപ്പാക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അല്‍അഹ്‌മദ് അസ്സബാഹിനെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ മാറ്റം പ്രാബല്യത്തില്‍ വരും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















