കുവൈത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ ഇന്ത്യൻ സൈക്യാട്രിസ്റ്റായി മലയാളിയായ ഡോ.നീതു മറിയം ചാക്കോ ചുമതലയേറ്റു. സാല്‍മിയയിലെ ഫൗസിയ സുല്‍ത്താൻ ഹെല്‍ത്ത് കെയർ ക്ലിനിക്കിലാണ് സ്പെഷലിസ്റ്റ് സൈക്യാട്രിസ്റ്റായി ഡോ. നീതു മറിയം ചാക്കോ ചുമതലയേറ്റത്.

വിഷാദരോഗം, ഉറക്ക തകരാറുകള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവയില്‍ മികച്ച ചികിത്സാ പരിചയമുള്ള മനഃശാസ്ത്രജ്ഞയാണ് ഡോ.നീതു. കുട്ടികളുടെയും കൗമാരക്കാരുടെയും മനഃശാസ്ത്രം, കൗണ്‍സലിങ്, പുകവലി നിർത്തല്‍ തെറാപ്പി എന്നിവയില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളില്‍ കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റായി സേവനമനുഷ്ഠിച്ചാണ് കുവൈത്തിലെത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കീസോഫ്രീനിയ, ഉത്കണ്ഠാ വൈകല്യങ്ങള്‍, ഒബ്സസീവ്-കംപള്‍സീവ് ഡിസോർഡേഴ്സ് എന്നിവ ചികിത്സിക്കുന്നതില്‍ ദീർഘകാല പരിചയമുണ്ട്. ചെങ്ങന്നൂർ സ്വദേശിയായ ഡോ. നീതു മറിയം ചാക്കോയുടെ കൗണ്‍സലിങും ചികിത്സയും കുവൈത്തിലെ കൗണ്‍സലിങ് ആവശ്യമുള്ള മലയാളികള്‍ അടക്കമുള്ളവർക്ക് ആശ്വാസമാകും. കുവൈത്തില്‍ ഡോക്ടറായ ഡോ.ജിബിൻ ജോണ്‍ തോമസ് ആണ് ഭർത്താവ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക