മലയാളി ഡോക്ടർ കുവൈത്തില്‍ മരിച്ചു. കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിനി ഡോ. നിഖില പ്രഭാകരൻ (36) ആണ് മരിച്ചത്. കഴിഞ്ഞ 18 ദിവസമായി വൃക്ക രോഗത്തെ തുടർന്ന് കുവൈത്തിലെ അദാൻ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ജഹറയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോകട്ർ ആയി ജോലി ചെയ്തിരുന്ന നിഖില അസുഖത്തെത്തുടർന്ന് ജോലി രാജി വെക്കുകയായിരുന്നു. തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അല്‍ സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണ് ഭർത്താവ്. ഗള്‍ഫ് ഇന്ത്യൻ സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ വിവാൻ ഏക മകൻ. ഫഹാഹീലില്‍ വ്യാപാരിയായ പ്രഭാകരന്റെ മകളാണ്. മാതാവ്: റീജ. വർഷ സഹോദരിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ ഫഹാഹീല്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു. നിഖിലയുടെ നിര്യാണത്തില്‍ കെഇഎ കുവൈത്ത് അനുശോചിച്ചു. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക