രണ്ടുമാസം മുൻപ് കുവൈത്തിലെത്തിയ യുവാവിനെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാസർഗോഡ് കിനാനൂർ പരപ്പ സ്വദേശി കൊച്ചുവീട്ടില്‍ ആദർശ് രാജു (29) വിനെയാണ് വ്യാഴാഴ്ച രാത്രി സഅദ് അബ്ദുള്ള സിറ്റി പ്രദേശത്തെ സ്വദേശിയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അവിവാഹിതനാണ് ആദർശ് രാജു. കൊച്ചുവീട്ടില്‍ രാജു ബിന്ദു എന്നിവരുടെ മകനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കാസർഗോഡ് ജില്ലാ അസോസിയേഷൻ (KEA)ന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















